Monday, April 15, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

കെ.എസ്‌.ആര്‍.ടി.സി. അത്യാസന്ന നിലയില്‍ : 36 ഡിപ്പോകള്‍ പൂട്ടുന്നു; എല്ലാ എമ്പാനലുകാരെയും പുറത്താക്കും

uploads/news/2019/04/301855/k1.jpg

തിരുവനന്തപുരം: കണ്ടക്‌ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിന്നാലെ കെ.എസ്‌.ആര്‍.ടി.സിലെ മുഴുവന്‍ എമ്പാനല്‍ ജീവനക്കാരെയും ഉടന്‍ പുറത്താക്കും. ഇതോടൊപ്പം 36 ഡിപ്പോകളും പൂട്ടും. ഗതാഗത സെക്രട്ടറിയും കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാനുമായ കെ.ആര്‍. ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്‌ഥതല യോഗത്തിലാണു തീരുമാനം.
പരമാവധി ബസുകള്‍ സര്‍വീസിനിറക്കുക, ഒരു ലിറ്റര്‍ ഡീസലിനു കുറഞ്ഞത്‌ 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന്‌ ആറു തൊഴിലാളികള്‍ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക, എല്ലാ എമ്പാനല്‍ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്‌റ്റീരിയല്‍ വിഭാഗത്തില്‍ അധികമായുള്ള ജീവനക്കാരെ കണ്ടക്‌ടര്‍/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്‌തികകളിലേക്കു പുനര്‍വിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി. തസ്‌തികകളില്‍ തുടരുന്നവരെ യഥാര്‍ഥ തസ്‌തികയിലേക്കു തിരിച്ചയയ്‌ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകള്‍ അടച്ചുപൂട്ടുക, മാനേജ്‌മെന്റ്‌ വിദഗ്‌ധരെ ഓപ്പറേഷന്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങള്‍. ഇവ നടപ്പാക്കി മൂന്നു മാസത്തിനകം സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ പിന്തുണയോടെ മുന്‍ സി.എം.ഡി. ടോമിന്‍ തച്ചങ്കരി ഓപ്പറേഷന്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിയമിച്ചവരെ തൊഴിലാളി സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി പുറത്താക്കിയ പുതിയ എം.ഡി: എം.പി. ദിനേശ്‌ ഇതോടെ വെട്ടിലായി. അവധിക്കാലമായിട്ടും കലക്ഷന്‍ കൂപ്പുകുത്തി. ഓരോ ദിവസവും നൂറുകണക്കിനു സര്‍വീസുകള്‍ വെട്ടിക്കുറച്ചതും കെ.എസ്‌.ആര്‍.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കി. യൂണിയന്‍ നേതാക്കളായ ചില മെക്കാനിക്കല്‍ ജീവനക്കാരുടെ നിയന്ത്രണത്തിലാണു കോര്‍പ്പറേഷന്റെ ആസ്‌ഥാന ഓഫീസ്‌. തച്ചങ്കരിയുടെ കാലത്ത്‌, കലക്ഷന്‍ വര്‍ധിപ്പിക്കാനായി എ.സി. ബസുകളില്‍ അധികമായി നാലു സീറ്റ്‌ പിടിപ്പിക്കാന്‍ ആറു മാസമെടുത്ത മെക്കാനിക്കല്‍ വിദഗ്‌ധര്‍!
ബസ്‌ നടത്തിപ്പിനെപ്പറ്റി ഒന്നുമറിയാത്തവരാണ്‌ എം.ഡിയുടെ ഉപദേശകര്‍. ചീഫ്‌ ഓഫീസ്‌ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിട്ടും രണ്ടായിരത്തോളം ബസുകള്‍ കട്ടപ്പുറത്താണ്‌. മാര്‍ച്ചില്‍ 31 ദിവസവും ഓടിയത്‌ 3006 ബസുകള്‍ മാത്രമാണെന്നാണു വിവരം. 6418 ബസുകളും പ്രതിദിനം 5500 ഷെഡ്യൂളുകളുമാണു കെ.എസ്‌.ആര്‍.ടി.സിക്കുള്ളത്‌.
ജനുവരിയില്‍ 2989 ബസുകള്‍ 15000 രൂപയ്‌ക്കു മുകളില്‍ വരുമാനം നേടിയിരുന്നു. മാര്‍ച്ചില്‍ അത്‌ 1953 എണ്ണമായി കുറഞ്ഞു. ജനുവരിയില്‍ 3818 ബസുകള്‍ കിലോമീറ്ററിനു ശരാശരി 35 രൂപയിലധികം വരുമാനം നേടിയ സ്‌ഥാനത്ത്‌ മാര്‍ച്ചില്‍ അത്‌ 2808 ആയി കുറഞ്ഞു.
ചീഫ്‌ ഓഫീസില്‍ ഓപ്പറേഷന്‍ വിഭാഗത്തെ മൂലയ്‌ക്കിരുത്തി മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്‌ഥര്‍ ഭരണം ഏറ്റെടുത്തതോടെയാണു കോര്‍പ്പറേഷന്‍ തകര്‍ച്ചയുടെ വക്കിലെത്തിയത്‌. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ ചരമക്കുറിപ്പ്‌ വൈകില്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ജി. അരുണ്‍

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW