Wednesday, June 12, 2019 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

മോഡി പറഞ്ഞത്‌ പച്ചക്കള്ളം: പിണറായി

uploads/news/2019/04/301851/k3.jpg

കൊല്ലം : അയ്യപ്പന്റെ പേരു പറഞ്ഞാല്‍ കേരളത്തില്‍ അറസ്‌റ്റാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതു പച്ചക്കള്ളമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പേരുപറഞ്ഞു രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നത്‌. അയ്യപ്പന്റെ പേര്‌ ഉച്ചരിച്ചതിനല്ല നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ്‌ ബി.ജെ.പി. നേതാക്കള്‍ ജയിലിലായത്‌. ശബരിമലയില്‍ കലാപമുണ്ടാക്കാനാണു സംഘപരിവാര്‍ ശ്രമിച്ചത്‌.
ശബരിമലയില്‍ കാണിക്കയിടുന്നതു തടസപ്പെടുത്താന്‍ ശ്രമിച്ചു. വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനല്‍ പടയെ അയച്ചില്ലേ? ശബരിമല സന്നിധിയില്‍ കുഴപ്പമുണ്ടാക്കി ശബരിമലയെ കലാപഭൂമിയാക്കാനാണ്‌ മോഡിയുടെ അനുയായികള്‍ ശ്രമിച്ചത്‌. പോലീസുകാരെ തേങ്ങകൊണ്ട്‌ എറിഞ്ഞില്ലേ? നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ അറസ്‌റ്റുണ്ടാവും. പ്രധാനമന്ത്രിപദത്തിന്റെ മാന്യത മോഡി കാക്കണം. കേരളത്തില്‍ വന്നു തീര്‍ഥാടനകേന്ദ്രമെന്നും മറ്റും പറയുകയും തൊട്ടടുത്ത മംഗലാപുരത്തു പോയി അയ്യപ്പന്റെ പേരില്‍ നുണ പ്രചരിപ്പിക്കുകയും ചെയ്യുന്നതു കേരളത്തെ അപമാനിക്കലാണ്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്ന്‌ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരവിപുരം പള്ളിമുക്ക്‌, കരുനാഗപ്പള്ളി, പരവൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ ഇടതു മുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ശബരിമലവിധി നടപ്പിലാക്കാന്‍ ശക്‌തമായ നടപടി സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാരല്ലേ സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌? ഈ ഉപദേശം ഇല്ലാതെതന്നെ വിധിയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. ഇപ്പോള്‍ മോഡി മറ്റൊന്നു പറയുന്നു. എന്തിനാണ്‌ മോഡി ഈ ഇരട്ടത്താപ്പ്‌ കാണിക്കുന്നത്‌?
ആര്‍.എസ്‌.എസ്‌. അംഗീകരിക്കുന്ന മതത്തില്‍പ്പെട്ടവര്‍ക്കുമാത്രം പൗരത്വം നല്‍കാന്‍ ബി.ജെ.പി. ഇറങ്ങിയിരിക്കുകയാണ്‌. സംസ്‌ഥാനങ്ങളില്‍ പൗരത്വ രജിസ്‌റ്റര്‍ കൊണ്ടുവരുമെന്ന്‌ അമിത്‌ ഷാ പറയുന്നു. ഇതൊന്നും ഇവിടെ നടപ്പില്ല. കശ്‌മീരിന്റെ പ്രത്യേകാവകാശം ഇല്ലാതാക്കാന്‍ ബി.ജെ.പി. നോക്കുന്നു. കോടതി വിധി കാക്കാതെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പറയുന്നു. ഇത്തരം കാര്യങ്ങളെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ്‌ തയാറാകുന്നില്ല.
ഭരണഘടനയെ പിച്ചിച്ചീന്തുകയാണു മോഡിഭരണം. ഭരണഘടനാ സ്‌ഥാപനങ്ങളുടെ വിലയില്ലാതാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മോഡിതന്നെ കാറ്റില്‍ പറത്തുന്നു.
റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്കു ഫ്രഞ്ച്‌ സര്‍ക്കാര്‍ നികുതി ബാധ്യത ഒഴിവാക്കിയതിനെപ്പറ്റി പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്‌. മോഡിയും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ബന്ധവും മോഡിഭരണത്തിലെ അഴിമതിയുമാണ്‌ ദിനംപ്രതി പുറത്തുവരുന്നത്‌. കേരളത്തില്‍ വന്നു തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്ന മോഡിക്കു ബി.ജെ.പി.വോട്ട്‌ സ്വന്തം സ്‌ഥാനാര്‍ഥിക്കു ലഭിക്കുമെന്ന്‌ ഉറപ്പുണ്ടോയെന്നും പിണറായി ചോദിച്ചു.

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW