Saturday, August 10, 2019 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

കുടിനീര്‌ നല്‍കാന്‍ 'കുട'ത്തിന്‌ വോട്ടുതേടി തഴവ സഹദേവന്‍

uploads/news/2019/04/301848/k8.jpg

ആലപ്പുഴ: "ഏയ്‌ ഇത്‌ ചങ്കിടിപ്പാണേ, ഏയ്‌ ഇത്‌ പൊന്‍കുടമാണേ..." കടുത്ത ചൂടിനെ വകവയ്‌്ക്കാതെ തകഴി കുന്നുമ്മയില്‍ കാത്തുനിന്ന നാട്ടുകാര്‍ക്ക്‌ അരികിലേക്ക്‌ പ്രചാരണ ഗാനവുമായി അനൗണ്‍സ്‌മെന്റ്‌ വാഹനം വന്നുനിന്നു.
വേദിയില്‍ ദേശീയ, സംസ്‌ഥാന രാഷ്‌ട്രീയം വിശദീകരിച്ചുകൊണ്ടിരുന്ന പ്രാസംഗികന്‍ ഉള്‍പ്പടെയുള്ളവര്‍ സ്‌ഥാനാര്‍ഥിയെ സ്വീകരിക്കാനായി ഇറങ്ങി. പിന്നാലെ എത്തിയ തുറന്ന ജീപ്പില്‍ സുസ്‌മേര വദനനായി മാവേലിക്കര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്‌ഥാനാര്‍ഥി തഴവ സഹദേവന്‍. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്‌ത്‌ അദ്ദേഹം പുറത്തിറങ്ങി. സീരിയല്‍ -നാടക നടനെന്ന നിലയില്‍ പരിചിത മുഖമായതിനാല്‍ കാണാനും കുശലം പറയാനും സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ തിരക്ക്‌.
കുടിവെള്ളക്ഷാമവും പ്രളയകാലത്തെ ദുരിതങ്ങളുമെല്ലാമാണു നാട്ടുകാര്‍ സ്‌ഥാനാര്‍ഥിയോട്‌ പറഞ്ഞത്‌. എന്‍.ഡിഎ. സ്‌ഥാനാര്‍ഥിയായ തന്റെ ചിഹ്നഹ്‌നം കുടമാണ്‌. ജയിച്ചാല്‍ ഈ കുടം നിങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുമെന്ന്‌ തഴവ സഹദേവന്‍ ചെറുചിരിയോടെ പറഞ്ഞപ്പോള്‍ വോട്ട്‌ ചെയ്യുന്ന കാര്യം ഏറ്റെന്നു സ്‌ത്രീകളുടെ പ്രതികരണം. വിഷുക്കാലമായതിനാല്‍ കണിക്കൊന്നയും കണിവെള്ളരിയും നല്‍കിയാണു നാട്ടുകാര്‍ സ്‌ഥാനാര്‍ഥിയെ വരവേറ്റത്‌. എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നായിരുന്നു സഹദേവന്റെ ചെറു പ്രസംഗത്തിന്റെ തുടക്കം. ബാലകാലത്ത്‌ വിഷു ആഘോഷിച്ച ഓര്‍മ്മകളില്ലെന്നു മുഖവുരയായി പറഞ്ഞു. അഞ്ചു മക്കളില്‍ മൂത്തയാളായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുളള കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ക്കൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ നന്നായി അറിയാം. അത്‌ അനുഭവിച്ചറിഞ്ഞതാണ്‌. പാവപ്പെട്ടവന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരണം. അതിനു കുടം ചിഹ്‌നത്തില്‍ തന്നെ വോട്ട്‌ നല്‍കി വിജയിപ്പിക്കണം. കൂപ്പുകൈയോടെ സഹദേവന്‍ പറഞ്ഞു നിര്‍ത്തി. മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ അതേറ്റെടുത്തു. തുടര്‍ന്ന്‌ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്‌. രാവിലെ വീയപുരത്ത്‌ നിന്നാണു സഹദേവന്റെ കുട്ടനാട്‌ പര്യടനത്തിന്‌ തുടക്കമായത്‌. ബി.ജെ.പി, ബി.ഡി.ജെ.എസ്‌. നേതാക്കളായ ഡി. പ്രസന്നകുമാര്‍, കെ.ജി. കര്‍ത്ത, ടി.കെ. അരവിന്ദാക്ഷന്‍, പി.കെ. വാസുദേവന്‍, കെ.വി. സന്തോഷ്‌ തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നു. ഉച്ചയ്‌ക്ക്‌ പാണ്ടങ്കരിയിലെ സ്വീകരണം കഴിഞ്ഞയുടന്‍ ഭക്ഷണത്തിന്‌ കാത്തുനില്‍ക്കാതെ പര്യടന പരിപാടിയില്‍ ചെറിയ ഭേദഗതി വരുത്തി മാവേലിക്കരയിലേക്കു പോയി. അവിടെ കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിങ്‌ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ സംബന്ധിക്കാനായിരുന്നു യാത്ര. സമ്മേളനം കഴിഞ്ഞയുടന്‍ കുട്ടനാട്ടില്‍ മടങ്ങിയെത്തി ശേഷിച്ച സ്വീകരണകേന്ദ്രങ്ങളിലേക്ക്‌. എല്ലായിടവും കാത്തുനിന്ന പ്രവര്‍ത്തകരെ ഓരോരുത്തരെയായി കണ്ട്‌ സംസാരിക്കാന്‍ സ്‌ഥാനാര്‍ഥി ശ്രമിക്കുന്നത്‌ കാണാമായിരുന്നു. പ്രചരണ രംഗത്ത്‌ വൈകിയെത്തിയതിന്റെ കുറവുകള്‍ പരിഹാരിക്കാനാണു വിശ്രമരഹിതനായി സഹദേവന്റെ പരിശ്രമം.

തയാറാക്കിയത്‌ ജി.ഹരികൃഷ്‌ണന്‍

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW