Monday, April 15, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

ഓര്‍മയുണ്ടോ ഈ മുഖം? മലയാളികളെ ഏറ്റവുമധികം ഹരം പിടിപ്പിച്ച സൂപ്പര്‍ ഡയലോഗിന്റെ 25 ാം വാര്‍ഷികാഘോഷം

uploads/news/2019/04/301846/k12.jpg

തൃശൂര്‍: ഓര്‍മയുണ്ടോ ഈ മുഖം? മലയാളികളെ ഏറ്റവുമധികം ഹരം പിടിപ്പിച്ച ഡയലോഗിന്‌ 25 വയസ്‌. 1994 ഏപ്രില്‍ 14 നു തീയറ്ററുകളില്‍ കൊടുങ്കാറ്റായി മാറിയ സുരേഷ്‌ഗോപിയുടെ തീപ്പൊരി ഡയലോഗിന്റെ ആഘോഷം സുരേഷ്‌ഗോപി ഫാന്‍സ്‌ അസോസിയേഷന്‍ കൊണ്ടാടി. "കമ്മീഷണര്‍" സിനിമയുടെ കാല്‍നൂറ്റാണ്ടിന്റെ ആഘോഷം നടന്നത്‌ പുല്ലഴിയിലെ സെന്റ്‌ ജോസഫ്‌സ്‌ ഹോമിലായിരുന്നു.
ഓള്‍ കേരള ഭരത്‌ സുരേഷ്‌ ഗോപി ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമയുടെ പേര്‌ ആലേഖനം ചെയ്‌ത കൂറ്റന്‍ കേക്ക്‌ മുറിച്ചു.

സുരേഷ്‌ഗോപിയെ നായകനാക്കി ഷാജി കൈലാസ്‌ -രഞ്‌ജി പണിക്കര്‍ കൂട്ടുകെട്ടിലാണ്‌ കമ്മീഷണര്‍ പുത്തന്‍ അനുഭവമായത്‌. ഇന്നലെ ഒത്തുചേര്‍ന്നപ്പോള്‍ പഴയ ഡയലോഗുകള്‍ മിക്കവരും ഉരുവിട്ടു. സുരേഷ്‌ഗോപിയും അതു കേട്ടുനിന്നു. കാലങ്ങള്‍ക്കിപ്പുറവും ഭരത്‌ ചന്ദ്രന്‍ എന്ന കഥാപാത്രം ഉയര്‍ത്തിയ സത്യസന്ധതയും ധാര്‍മ്മികമൂല്യവും സമൂഹത്തില്‍ ചര്‍ച്ചയാണെന്ന പ്രതികരണവുമുണ്ടായി.

കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ്‌ തനിക്ക്‌ നട്ടെല്ലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതെന്നു സുരേഷ്‌ഗോപി പറഞ്ഞു.
ശബരിമലയെ കുറിച്ചു എന്തും പറയാമെന്നു വരുന്നതു ശരിയല്ല. ജനാധിപത്യത്തിനു പുല്ലുവില കല്‍പ്പിക്കാത്തവരാണു പലരും. ഞങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു അവസരം വരുമെന്നു ചോദ്യത്തോടു പ്രതികരിച്ചു.

സുരേഷ്‌ ഗോപി സിനിമയുടെ പേര്‌ ആലേഖനം ചെയ്‌ത ഫലകവും ഏറ്റുവാങ്ങി. സുരേഷ്‌ഗോപി ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി അര്‍ജുന്‍ സുരേഷ്‌, വൈസ്‌ പ്രസിഡന്റ്‌ വിഷ്‌ണു പി. റെജി, ജോയിന്റ്‌ സെക്രട്ടറി അഖില്‍ വിശ്വനാഥ്‌, തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ അനീജ്‌, സെക്രട്ടറി വിഷ്‌ണു അരവിന്ദ്‌, വൈസ്‌ പ്രസിഡന്റ്‌ റൊണാള്‍ഡ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW