Wednesday, May 22, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തും: കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മാണം ആലോചിക്കുമെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരുവനന്തപുരത്ത്‌ കേസരിയില്‍ മീറ്റ്‌ ദ്‌ പ്രസില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന്‌ പാര്‍ലമെന്റില്‍ പല തവണ ആവശ്യമുയര്‍ന്നിട്ടും അതിനൊന്നും മറുപടി പോലും നല്‍കാതിരിക്കുകയും ഇപ്പോള്‍ സ്വാമി അയ്യപ്പനെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേത്‌ പരിധിവിട്ട നാടകമാണ്‌. വിശ്വാസികളുടെ സങ്കടങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനുവരി ആറിന്‌ താന്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മറുപടി പോലും തന്നില്ല. മുത്തലാഖ്‌ നിയമം നടപ്പാക്കാന്‍ ധൃതികാട്ടിയ കേന്ദ്രസര്‍ക്കാര്‍, എന്തുകൊണ്ടാണ്‌ ശബരിമല വിഷയത്തില്‍ ഇടപെടാതെ മാറി നിന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW