Friday, May 24, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

തിരിച്ചുവരവ്‌ ആവേശമാക്കി ബെന്നി ബഹനാന്‍

പുത്തന്‍കുരിശ്‌: ചികില്‍സയ്‌ക്കും വിശ്രമത്തിനുംശേഷം ചാലക്കുടിയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്‍ പ്രചാരണരംഗത്തു മടങ്ങിയെത്തി. ഇന്നലെ പുത്തന്‍കുരിശില്‍ നടന്ന എ.കെ. ആന്റണിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്താണ്‌ പ്രചാരണരംഗത്തേക്കു തിരിച്ചുവന്നത്‌. അണികള്‍ സ്‌ഥാനാര്‍ത്ഥിയുടെ മടങ്ങിവരവ്‌ ആഘോഷമാക്കി.
കുറച്ചു ദിവസംകൂടി ഡോക്‌ടര്‍ പറയുന്നത്‌ അനുസരിക്കണമെന്നു ബെന്നി ബഹനാനെ ഉപദേശിച്ച ആന്റണി, അദ്ദേഹത്തെ ചാലക്കുടിയിലെ എം.പിയാക്കിയിട്ടെ ഇനി വിശ്രമിക്കാവൂവെന്നു പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി. കേരളത്തില്‍ രണ്ടു തരംഗം യു.ഡി.എഫിന്‌ അനുകൂലമായി നിലനില്‍ക്കുന്നുവെന്ന്‌ ആന്റണി പറഞ്ഞു. ഒന്ന്‌, രാഹുല്‍ ഗാന്ധിക്ക്‌ അനുകൂലമായ തരംഗം. മറ്റൊന്ന്‌ മോഡിയെ പുറത്താക്കാനുള്ള തരംഗം. പിണറായി വിജയനെ ചെവിക്കു പിടിച്ചു പുറത്തുകളയാനുള്ള ജനങ്ങളുടെ വാശി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW