Saturday, August 17, 2019 Last Updated 29 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

അണ്ണാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

പാലക്കാട്‌/പട്ടാമ്പി: തൃത്താലകൊപ്പത്ത്‌ കിണറ്റില്‍ വീണ അണ്ണാനെ രക്ഷപ്പെടുത്താനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഒരാള്‍ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്‌. കൊപ്പം ഗ്രാമപഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ വെട്ടിക്കാട്‌ കരിമ്പനക്കല്‍ രാമകൃഷ്‌ണന്റെ മകന്‍ സുരേഷ്‌(42), മയിലാട്ട്‌കുന്ന്‌ കുഞ്ഞിക്കുട്ടന്റെ മകന്‍ സുരേന്ദ്രന്‍(36) എന്നിവരാണ്‌ മരിച്ചത്‌. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്‌ണന്‍കുട്ടി(30)യാണ്‌ ഗുരുതരാവസ്‌ഥയിലുള്ളത്‌.
ഇന്നലെ രാവിലെ ഒന്‍പതോടെ കരിമ്പനക്കല്‍ സുരേഷിന്റെ വീട്ടിലെ കിണറ്റിലാണ്‌ സംഭവം. കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാന്‍ സുരേഷാണ്‌ ആദ്യം ഇറങ്ങിയത്‌. ഒമ്പത്‌ അടി താഴ്‌ചയുള്ള കിണറ്റില്‍ ഒരടി വെള്ളമുണ്ട്‌. മോട്ടോറിന്റെ കയറില്‍ തൂങ്ങി നിന്ന്‌ കിണറ്റിലകപ്പെട്ട അണ്ണാനെ രക്ഷിക്കുന്നതിനിടെ സുരേഷ്‌ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ബഹളം കേട്ട്‌ സുരേഷിനെ രക്ഷിക്കാനിറങ്ങിയ അയല്‍വാസിയായ സുരേന്ദ്രനും കിണറ്റിലകപ്പെട്ടു.
തുടര്‍ന്നാണ്‌ സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്‌ണന്‍കുട്ടി കിണറ്റിലിറങ്ങിയത്‌. കൃഷ്‌ണന്‍കുട്ടിയെ നാട്ടുകാര്‍ കരയ്‌ക്ക്‌ കയറ്റിയെങ്കിലും വീണ്ടും കിണറിലിറങ്ങിയതോടെ ഇയാള്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട്‌ തളര്‍ന്നു. ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരും കൊപ്പം പോലീസും മൂവരെയും കരയ്‌ക്ക്‌ കയറ്റിയെങ്കിലും രണ്ട്‌ പേര്‍ മരിച്ചിരുന്നു. കൃഷ്‌ണന്‍കുട്ടിയെ ഗുരുതരാവസ്‌ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. മരിച്ച സുരേഷ്‌ തിരുവനന്തപുരത്തെ ഐ.ടി. കമ്പനിയിലെ ജീവനക്കാരനാണ്‌. സൗമ്യയാണ്‌ സുരേഷിന്റെ ഭാര്യ. മക്കളില്ല. അമ്മ: വിശാലമ്മ. സുരേന്ദ്രന്റെ ഭാര്യ: സംഗീത. ഏകമകള്‍: അനയ. അമ്മ: അമ്മിണി.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW