Friday, May 24, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

തരൂരിന്‌ ഒരു പരാതിയുമില്ലെന്ന്‌ മുകുള്‍ വാസ്‌നിക്ക്‌

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ശശി തരൂരിന്‌ പരാതിയില്ലെന്ന്‌ മുകുള്‍ വാസ്‌നിക്ക്‌. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പരിപൂര്‍ണ തൃപ്‌തനാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌.
മണ്ഡലത്തില്‍ എ.ഐ.സി.സി. നിരീക്ഷകരെ നിയോഗിച്ചത്‌ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടിയാണ്‌. ശശിതരൂര്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മുകുള്‍ വാസ്‌നിക്‌ പറഞ്ഞു.
തിരുവനന്തപുരത്തെ യു.ഡി.എഫ്‌. പ്രവര്‍ത്തകരും ഘടകകക്ഷികളും വളരെ ആത്മാര്‍ത്ഥമായാണ്‌ പ്രചാരണ പ്രവര്‍ത്തിനങ്ങള്‍ക്കിറങ്ങുന്നതെന്നാണ്‌ ശശി തരൂര്‍ എ.ഐ.സി.സിയെ അറിയിച്ചിരിക്കുന്നത്‌. തരൂരിന്റെ പ്രചാരണത്തില്‍ ഏകോപനമില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും മുകുള്‍ വാസ്‌നിക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്ന്‌ കാണിച്ച്‌ ശശി തരൂര്‍ എ.ഐ.സി.സിക്ക്‌ പരാതി നല്‍കിയിട്ടില്ലെന്നു സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്‌തമാക്കി.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW