Friday, May 24, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ആഗ്രഹിച്ചതുപോലെ ജന്മനാട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറക്കം

കുറുപ്പംപടി: ഉയരങ്ങള്‍ കീഴടക്കി കുതിച്ചുപായുമ്പോഴും അദ്ദേഹം ജന്മനാടിന്റെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചിരുന്നു. അമ്മയുറങ്ങുന്ന കുറുപ്പംപടി ഇടവകപള്ളിയില്‍തന്നെ തനിക്കും അന്ത്യവിശ്രമം വേണം എന്നായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ആഗ്രഹം. അദ്ദേഹം തന്റെ ഡയറില്‍ കുറിച്ചുവച്ചതെല്ലാം നിര്‍ദേശങ്ങളെല്ലാം അതേപടി പാലിക്കാന്‍ ബന്ധുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജന്മനാട്ടിലെ അടക്കവും പൊതുദര്‍ശനവുമെല്ലാം ഈ നിര്‍ദേശപ്രകാരം നടന്നതാണ്‌. ചടങ്ങുകള്‍ വളരെ ലളിതമായി നടത്തണമെന്നും അദ്ദേഹം കുറിച്ചിരുന്നു. തന്റെ ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായിതീര്‍ത്തു കുറുപ്പംപടി ഇടവകപള്ളിയിലെ കുടുംബ കല്ലറയില്‍ അമ്മയ്‌ക്കൊപ്പമാണ്‌ ഡോ. ബാബുപോളിന്റെ അന്ത്യവിശ്രമം. സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം പള്ളി അംഗണത്തില്‍ ഡോ. ബാബുപോള്‍ അനുസ്‌മരണവും സംഘടിപ്പിച്ചിരുന്നു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW