Saturday, August 17, 2019 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ചിന്നമ്മയ്‌ക്ക്‌ ഒത്തിരിയുണ്ട്‌ ഓര്‍ക്കാന്‍

കൂത്താട്ടുകുളം: എഴുപത്തിരണ്ടുകാരി ചിന്നമ്മയ്‌ക്ക്‌ തന്റെ ആദ്യകാല വോട്ട്‌ നല്‍കിയത്‌ പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ. സാജു പോളിന്റെ പിതാവ്‌ പോളേട്ടനാണെന്നാണ്‌ ഓര്‍മ. കൂത്താട്ടുകുളത്ത്‌ ബന്ധുവിന്റെ വീട്ടിലെത്തിയതാണ്‌ പാണിയലി ഇരുമല വീട്ടില്‍ ചിന്നു എന്ന ചിന്നമ്മ. അന്ന്‌ കോണ്‍ഗ്രസുകാരനായിരുന്നു പോള്‍.
അച്‌ഛന്‍ വാങ്ങിതന്ന ഹാഫ്‌ സാരി ഉടുത്ത്‌ ബൂത്തില്‍ എത്തിയപ്പോള്‍
പട്ടാളക്കാരും കാവല്‍ ഉണ്ടായിരുന്നു.
വലിയ ഇരുമ്പുപെട്ടിയില്‍ വോട്ട്‌ രേഖപ്പെടുത്തിയ ഒരു ചെറിയ കടലാസ്‌ മടക്കിയിട്ടത്‌ ഓര്‍മയില്‍നിന്നു തപ്പിതടഞ്ഞെടുത്ത്‌ പറയാന്‍ ശ്രമിച്ചു.
വോട്ട്‌ ചെയ്‌തതിനു പാര്‍ട്ടിക്കാര്‍ ചായയും
ബോണ്ടയും വാങ്ങിനല്‍കി. നടന്നായിരുന്നു ബൂത്തിലെത്തിയത്‌. വയ്യാത്തവരെ ചാരുകസേരയില്‍ ഇരുത്തിയാണ്‌ കൊണ്ടുപോയത്‌. വോട്ട്‌ ചെയ്‌തതിന്റെ അടയാളമായ മഷി കൈയില്‍ പുരട്ടിയാല്‍ മായ്‌ച്ചുകളയാന്‍ ആഴ്‌ചകള്‍ കഴിയുമെന്നാണ്‌ ഈ വൃദ്ധ
പറയുന്നത്‌. ഇന്ന്‌ വോട്ട്‌ കഴിഞ്ഞുവരുന്ന കുട്ടികളുടെ കൈയില്‍ ഒരു നേരിയ പാട്‌ മാത്രം. അന്ന്‌ ഇടതു ചൂണ്ടുവിരലില്‍
നഖത്തോട്‌ ചേര്‍ത്ത്‌ വലിയ നീളത്തില്‍ വരയ്‌ക്കുമായിരുന്നു. പേരുവിളിച്ചാല്‍ ഒരുതരം ഭയമായിരുന്നു. പാര്‍ട്ടിക്കാര്‍ തമ്മില്‍ നല്ല ഐക്യത്തിലായിരുന്നു. പാല്‍ കൊടുക്കാന്‍ ചായക്കടയിലെത്തിയാല്‍
പത്രത്തിനു ചുറ്റും കുറേപേര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ കേട്ടിരിക്കുമായിരുന്നു.
ഇന്ന്‌ അങ്ങനെയല്ല, എല്ലാം ഒരു യാന്ത്രികം. ഈ തെരഞ്ഞെടുപ്പില്‍ നന്മ ജയിക്കണം തിന്മ തോല്‍ക്കണം. ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കണം അത്രമാത്രം...

ജാക്‌സണ്‍ തോട്ടുങ്കല്‍

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW