Wednesday, May 22, 2019 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

കരമനയാര്‍ മലിനീകരണം: ചീഫ്‌ സെക്രട്ടറി ഹാജരാകണമെന്ന്‌ ദേശീയ ഹരിത ട്രിബ്യൂണല്‍

കൊച്ചി: തിരുവനന്തപുരത്തെ കരമനയാറിന്റെ മലിനീകരണം തടയാന്‍ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ്‌ സെക്രട്ടറി നേരിട്ടു ഹാജരായി അറിയിക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍.
തിരുവനന്തപുരം നഗരത്തിലെ പ്രധാന അഴുക്കുചാലായി മാറിക്കഴിഞ്ഞ കരമനയാറാണു സംസ്‌ഥാനത്തെ ഏറ്റവും മലിനപ്പെട്ട നദി. ഇതിനു സമീപം താമസിക്കുന്നവര്‍ക്ക്‌ ഗുരുതര ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കണമെന്നുമാണ്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം.
മലിനീകരണം ഒഴിവാക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്ന്‌ ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത്‌ ഒരു മാസത്തിനകം പദ്ധതി തയാറാക്കാന്‍ കഴിഞ്ഞ മേയില്‍ ട്രിബ്യൂണല്‍, ചീഫ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത്‌ നദീസംരക്ഷണത്തിനായി വിശദമായ പദ്ധതി തയാറാക്കാനായിരുന്നു നിര്‍ദേശം.
നദി മലിനമാക്കപ്പെട്ടെന്നും കൈയേറ്റം നടന്നിട്ടുണ്ടെന്നും 2010 ല്‍ ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌, എടയാര്‍ റെസിഡന്റസ്‌ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയുടെ പ്രാധാന്യം മനസിലാക്കിയ കോടതി, അതു ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW