Wednesday, May 22, 2019 Last Updated 40 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ഉറച്ച നൂറ്‌ വോട്ടിന്‌ പിന്നാലെ ആറുപേര്‍; പോളിങ്‌ സ്‌ക്വാഡുമായി സി.പി.എം.

കൊച്ചി : ഉറച്ച വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനും ചാഞ്ചാടി നില്‍ക്കുന്ന വോട്ടര്‍മാരെ പോളിങ്‌ സ്‌റ്റേഷനുകളിലെത്തിക്കാനും സി.പി.എം. പോളിങ്‌ സ്‌ക്വാഡുകള്‍ക്ക്‌ രൂപം നല്‍കി. മൂന്നുപേരടങ്ങുന്നതാണ്‌ ഒരു പോളിങ്‌ സ്‌ക്വാഡ്‌. 23-ന്‌ രാവിലെ ഏഴിനുതന്നെ ഉറച്ച വോട്ടുകാരെ ബൂത്തിലെത്തിക്കുകയാണ്‌ സ്‌ക്വാഡുകളുടെ ചുമതല. 50 വോട്ടര്‍മാര്‍ക്ക്‌ ഒരു സ്‌ക്വാഡ്‌ എന്ന നിലയിലായിരിക്കും ഇവര്‍ രംഗത്തിറങ്ങുക. മൂന്നംഗ സ്‌ക്വാഡ്‌ ഈ വോട്ടര്‍മാരെ കണ്ടെത്തി സമയം തെറ്റാതെ വോട്ട്‌ ചെയ്യിപ്പിക്കണം. അത്തരം ഉറച്ച വോട്ടുകളുടെ അന്തിമ പട്ടിക ഈമാസം 15-ന്‌ തയാറാവും. നേരത്തെ രണ്ടുഘട്ടങ്ങളായി പ്രാഥമിക പട്ടിക സി.പി.എം. തയാറാക്കിയിട്ടുണ്ട്‌.
അന്ധര്‍, വികലാംഗര്‍, മറ്റു ശാരീരിക വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ എന്നിവരെ വാഹനങ്ങളിലും മറ്റും എത്തിക്കുകയാണു സ്‌ക്വാഡിന്റെ മുഖ്യചുമതല. വോട്ട്‌ കിട്ടാന്‍ സാധ്യതയുള്ളവരെ കൃത്യമായി പോളിങ്‌ സ്‌റ്റേഷനില്‍ എത്തിക്കുന്നതിനു പുറമേ സ്‌ഥാനാര്‍ഥികള്‍ക്ക്‌ ഇവരോട്‌ നേരിട്ട്‌ വോട്ടഭ്യര്‍ഥിക്കാനുള്ള സൗകര്യവും സ്‌ക്വാഡ്‌ ഏര്‍പ്പെടുത്തും. ഇത്തരം വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും മറ്റും നേരത്തെ ശേഖരിച്ചിട്ടുണ്ട്‌. വാട്‌സ്‌ ആപ്‌ മുഖേനയായിരിക്കും ഇവരുമായി ബന്ധപ്പെടുക.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW