Friday, May 24, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ശ്രീധരന്‍പിള്ളയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം: മുല്ലപ്പള്ളി

മാവേലിക്കര: മുസ്ലിംവിരുദ്ധ പരാമര്‍ശത്തിലൂടെ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള ലക്ഷ്യമിടുന്നതു വര്‍ഗീയ ധ്രുവീകരണത്തിനാണെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. വളരെ ആപല്‍ക്കരമായ പ്രസ്‌താവനയാണിത്‌. ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കെ.പി.സി.സി. മുന്‍കൈയെടുത്തു പരാതി നല്‍കും.
കുമ്മനം രാജശേഖരന്‍ ശുദ്ധരാഷ്‌ട്രീയത്തിന്റെ വക്‌താവല്ല. വര്‍ഗീയതയുടെ വക്‌താവാണ്‌. മാറാട്‌ കലാപത്തിലും നിലയ്‌ക്കല്‍ സമരത്തിലും കുമ്മനത്തെ കേരളം കണ്ടതു വര്‍ഗീയ ധ്രുവീകരണ രാഷ്‌ട്രീയത്തിന്റെ മുന്‍നിരയിലാണെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW