Wednesday, June 26, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.57 AM

ചായക്കാരന്‍ പ്രധാനമന്ത്രിയായി; ഭരണഘടനയുടെ കരുത്ത്‌: മോഡി

uploads/news/2019/04/301815/d2.jpg

അലിഗഡ്‌: അംബേദ്‌കര്‍ ജന്തന്തിദിനത്തില്‍ ഭരണഘടനാശില്‍പ്പിയെ പ്രകീര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇവിടെ ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായെന്നും പിന്നാക്ക ചുറ്റുപാടില്‍നിന്നുള്ളവരാണു രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതിപദങ്ങളിലെന്നും മോഡി. ഡോ. ബി.ആര്‍. അംബേദ്‌കര്‍ സൃഷ്‌ടിച്ച ഭരണഘടനയുടെ കരുത്തിനു തെളിവാണിതെന്നും പ്രധാനമന്ത്രി.
ദുര്‍ബല വിഭാഗത്തില്‍നിന്നുള്ള മാന്യ വ്യക്‌തിത്വമാണ്‌ ഇന്ത്യയുടെ പ്രഥമ പൗരന്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌. കര്‍ഷകകുടുംബത്തില്‍നിന്നാണ്‌ നമ്മുടെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ബാബാ സാഹിബ്‌ അംബേദ്‌കര്‍ക്കു നന്ദി. ഒരു ചായ വില്‍പ്പനക്കാരന്‍ ഇവിടെ പ്രധാനമന്ത്രിപദം അലങ്കരിക്കുന്നു. 128-ാം അംബേദ്‌കര്‍ ജയന്തി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ടു നടന്ന റാലിയില്‍ മോഡിയുടെ വാക്കുകള്‍ ഇങ്ങനെ.
യു.പിയില്‍ നാല്‍പ്പതു മണ്ഡലങ്ങളില്‍ പോലും സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ കെല്‍പ്പില്ലാത്തവരാണ്‌ പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്നതെന്നും എസ്‌.പി., ബി.എസ്‌.പി, ആര്‍.എല്‍.ഡി കൂട്ടുകെട്ടിനെ വിമര്‍ശിച്ച്‌ മോഡി ഒഴിയമ്പെയ്‌തു. മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ്‌ യാദവ്‌ നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി 37 പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലുമാണ്‌ ഇക്കുറി അങ്കത്തിനുള്ളത്‌. മൂന്നു സീറ്റുകള്‍ ആര്‍.എല്‍.ഡിക്കുണ്ട്‌. റായ്‌ബറേലി, അമേഠി സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണ്‌ സഖ്യം.
ജനപിന്തുണയോടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാര്‍ സബ്‌കാ സാത്ത്‌, സബ്‌കാ വികാസ്‌ (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം) മന്ത്രയാണ്‌ പിന്തുടര്‍ന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Monday 15 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW