Wednesday, June 12, 2019 Last Updated 30 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.57 AM

ദ്രാവിഡ്‌ തെരഞ്ഞെടുപ്പ്‌ അംബാസഡറാണ്‌; പക്ഷേ, വോട്ടില്ല

uploads/news/2019/04/301811/d4.jpg

ബംഗളുരു: മുന്‍ ക്രിക്കറ്റ്‌ താരവും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അംബാസഡറുമായ രാഹുല്‍ ദ്രാവിഡിന്‌ ഇത്തവണ വോട്ടില്ല. നേരത്തേ താമസിച്ചിരുന്ന ഇന്ദിരാനഗറിലെ വോട്ടര്‍ പട്ടികയില്‍നിന്ന്‌ ദ്രാവിഡിന്റെയും ഭാര്യ വിജേതയുടെയും പേരുകള്‍ നീക്കിയിരുന്നു. എന്നാല്‍, പുതുതായി താമസം ആരംഭിച്ച അശ്വന്ത്‌നഗറിലെ വോട്ടര്‍ പട്ടകിയില്‍ പേരു ചേര്‍ത്തതുമില്ല. ഇതാണ്‌ വോട്ട്‌ നഷ്‌ടപ്പെടാന്‍ കാരണം.
കഴിഞ്ഞ ഒക്‌ടോബര്‍ 31-നാണ്‌ സഹോദരന്‍ വിജയ്‌, ദ്രാവിഡും ഭാര്യയും ഇന്ദിരാനഗറില്‍നിന്ന്‌ താമസം മാറ്റിയതായി കാണിച്ച്‌ ഫോം 7 (വോട്ടര്‍ പട്ടികയില്‍നിന്നു പേര്‌ നീക്കാനുള്ള അപേക്ഷ) സമര്‍പ്പിച്ചത്‌. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ വീട്ടിലെത്തി ദ്രാവിഡിന്റെയും ഭാര്യയുടെയും പേര്‌ ഇന്ദിരാനഗറിലെ വോട്ടര്‍ പട്ടികയില്‍നിന്നു നീക്കി.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫോം 6 നല്‍കാന്‍ അദ്ദേഹം വിട്ടുപോയെന്ന്‌ അധികൃതര്‍ അറിയിച്ചു. ജനങ്ങളോടു വോട്ട്‌ ചെയ്യാന്‍ അഭ്യര്‍ഥിക്കുന്ന ദ്രാവിഡിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ കര്‍ണാടകയിലുടനീളം സ്‌ഥാപിച്ചിട്ടുണ്ട്‌.

Ads by Google
Monday 15 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW