Monday, April 15, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.54 AM

യൂറോപ്പിലെങ്ങും ചോരയൊഴുക്കാന്‍ ഐ.എസ്‌.

പാരീസ്‌: 130 പേരുടെ ജീവനെടുത്ത്‌ നാലു വര്‍ഷം മുമ്പ്‌ നടന്ന പാരീസ്‌ ആക്രമണ മാതൃകയില്‍ യൂറോപ്പില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ പദ്ധതിയുണ്ടെന്നതിനു തെളിവുകള്‍ പുറത്ത്‌. സിറിയയിലെ ശക്‌തികേന്ദ്രങ്ങളില്‍ അവസാനവട്ട തിരിച്ചടിയുണ്ടായ ഘട്ടത്തില്‍ ഐ.എസ്‌. പോരാളികളുടെ കൈയില്‍നിന്നു നഷ്‌ടപ്പെട്ട കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കിലാണ്‌ ഇതു സംബന്ധിച്ച നിര്‍ണായക രൂപരേഖകളെന്ന്‌ ബ്രിട്ടീഷ്‌ പത്രമായ സണ്‍ഡേ ടൈംസ്‌.
2015-ല്‍ ഫ്രാന്‍സിലെ സ്‌റ്റേഡ്‌ ദേ ഫ്രാന്‍സ്‌ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളി നടക്കുമ്പോഴായിരുന്നു അന്നത്തെ കൂട്ടക്കുരുതി. സ്‌റ്റേഡിയത്തിനു പുറത്ത്‌ മൂന്നു ചാവേറുകളാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. പിന്നാലെ റെസ്‌റ്ററന്റുകളിലടക്കം വെടിവയ്‌പും ചാവേറാക്രമണവും നടന്നു. ബാറ്റാക്ലാന്‍ കോണ്‍സേര്‍ട്ട്‌ ഹാളിലുണ്ടായ ആക്രമണത്തില്‍ 130 പേരുടെ ജീവനാണു പൊലിഞ്ഞത്‌. ഈ വിജയത്തിന്റെ ആവേശമുള്‍ക്കൊണ്ട്‌ യൂറോപ്പിലും മധ്യേഷ്യയിലും കൂടുതല്‍ രക്‌തമൊഴുക്കാന്‍ ഐ.എസ്‌. പദ്ധതിയിടുന്നെന്നാണു റിപ്പോര്‍ട്ടില്‍.
കണ്ടെടുത്ത രേഖകളില്‍ പറയുന്ന ആക്രമണപദ്ധതികളില്‍ ഒന്നു മാത്രമാണ്‌ പാരീസിലേത്‌. സിറിയയെ എങ്ങനെയാണ്‌ ഐ.എസ്‌. കാലിഫേറ്റ്‌ ആക്രമണങ്ങളിലൂടെ തച്ചുടച്ചതെന്നും ഹാര്‍ഡ്‌ ഡിസ്‌കില്‍ വിവരങ്ങളുണ്ട്‌. ഐ.എസ്‌. രാജ്യന്തര ശൃംഖലയെക്കുറിച്ചും പോരാളികളെ വിന്യസിക്കല്‍, ആക്രമണങ്ങള്‍ക്കു പണമൊഴുക്കല്‍, കൂട്ടക്കുരുതികള്‍, ചാവേര്‍ വാഹന സ്‌ഫോടനങ്ങള്‍, ബാങ്ക്‌ കൊള്ള, കമ്പ്യൂട്ടര്‍ ഹാക്കിങ്‌ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങള്‍ രേഖകളിലുണ്ടെന്നും സണ്‍ഡേ ടൈംസ്‌ റിപ്പോര്‍ട്ട്‌ എടുത്തുകാട്ടുന്നു.

Ads by Google
Monday 15 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW