Wednesday, June 12, 2019 Last Updated 20 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.54 AM

സൗദിയില്‍ പെട്രോള്‍ വില മേലോട്ട്‌

റിയാദ്‌: സൗദി അറേബ്യയില്‍ പെട്രോള്‍വിലയില്‍ നേരിയ വര്‍ധന. ഇത്‌ രാജ്യാന്തരവിപണിയിലും വില ഉയര്‍ത്തിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ പുതിയ നിരക്ക്‌ ഇന്നലെ പ്രാബല്യത്തില്‍ വന്നു. 91- ന്‌ ഒരു റിയാല്‍ 44 ഹലാലയും, 95 ഇനത്തിലുള്ള പെട്രോളിന്‌ 2 റിയാല്‍ 10 ഹലാലയുമാണു പുതിയ വില. നേരത്തെ 91 -ന്‌ 1 റിയാല്‍ 37 ഹലാലയും, 95-ന്‌ 2 റിയാല്‍ 02 ഹലാലയുമായിരുന്നു വില. ലോകത്തെ എണ്ണക്കയറ്റുമതിയില്‍ ഒന്നാം സ്‌ഥാനമാണ്‌ സൗദിക്ക്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സൗദിയില്‍ നിന്നാണു കൂടുതല്‍ എണ്ണ വാങ്ങുന്നത്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 15 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW