Wednesday, June 26, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 08.06 PM

താഹിറിന് മുന്നില്‍ 'വീണു': പവലിയനിലേയ്ക്കുള്ള വഴിയിലെ ചെടികള്‍ അടിച്ചുതകര്‍ത്ത് റസ്സലിന്റെ കലിപ്പ്, വീഡിയോ

 Andre Russell,  Imran Tahir

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓശാന ഞായര്‍ ആന്ദ്രേ റസ്സലിനെ തുണച്ചില്ല. എതിരാളികള്‍ക്ക് പേടിസ്വപ്നമായി മാറിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് താരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കാലിടറി. വെടിക്കെട്ട് കാത്തിരുന്ന സ്വന്തം കാണികള്‍ക്കു മുന്നില്‍ 10 റണ്‍സുമായി മടങ്ങുമ്പോള്‍ റസ്സലിന് ദേഷ്യവും കൈവിട്ടുപോയി.

ചെന്നൈ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ പന്തിലാണ് റസ്സല്‍ പുറത്തായത്. ക്രീസിലിറങ്ങി നേരിട്ട ആദ്യ മൂന്ന് പന്തിനുള്ളില്‍ തന്നെ റസ്സല്‍ ഒരു സിക്‌സും ഫോറും അടിച്ചു. എന്നാല്‍ നാലാം പന്തില്‍ താഹിറിന് മുന്നില്‍ വീണു. നാല് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് റസ്സല്‍ മടങ്ങിയത്. മടങ്ങുമ്പോള്‍ പവലിയനിലേക്കുള്ള വഴിയിലെ കുറ്റിച്ചെടികള്‍ ബാറ്റ് കൊണ്ട് അടിച്ചുതകര്‍ത്താണ് റസ്സല്‍ പുറത്തായതിന്റെ ദേഷ്യം തീര്‍ത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW