Sunday, April 14, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 07.29 PM

'നാന പഠോളെ'യെ നിയോഗിച്ചത് തിരുവനന്തപുരത്തേത് അഭിമാന പ്രശ്‌നമായതുകൊണ്ട്: ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി ഹൈക്കമാന്‍ഡ്

 Sasi Tharoor,  Congress

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ അഭിമാന പോരാട്ടമെന്ന് കോണ്‍ഗ്രസ്. ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം അഭിമാന പ്രശ്‌നമായി കാണുന്നതുകൊണ്ടാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കൂടുതല്‍ ഏകോപനത്തിന് വേണ്ടിയാണ് പഠോളയെ നിയോഗിച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും വ്യക്തമാക്കി.

അതേസമയം ശശി തരൂരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി നിരീക്ഷകന്‍ നാന പഠോളെ പറഞ്ഞു. മണ്ഡലത്തില്‍ ഗ്രൂപ്പ് തര്‍ക്കവും മറ്റ് പല കാരണങ്ങളും കാരണം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടക്കുന്നില്ല എന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി നിരീക്ഷകനായി നാന പഠോളെയെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും തിിരുവനന്തപുരത്ത് നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും നാന പഠോളെ കൂട്ടിച്ചേര്‍ത്തു. തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ ഹൈക്കമാന്‍ഡും തള്ളി.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പാടില്ലെന്ന് കെപിസിസി ജില്ലാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW