Tuesday, July 02, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 06.32 PM

ഡോ.ഡി ബാബുപോള്‍ ഓര്‍മ്മയായ്: ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്‌കരിച്ചു, അന്ത്യനിദ്ര കുറുപ്പംപടി സെന്റ്‌മേരിസ് കത്തീഡ്രലില്‍

Dr.D.Babu paul, Funeral

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ.ഡി ബാബുപോള്‍ ഇനി ഓര്‍മ്മ. ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം പെരുമ്പാവൂരിലെ കുറുപ്പംപിട സെന്റ്‌മേരിസ് കത്തീഡ്രലില്‍ സംസ്‌കരിച്ചു.

ബസേലിയസ് തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയുടെ കാര്‍മ്മികത്വത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അമ്മയെ സംസ്‌കരിച്ചിട്ടുള്ള കുടുംബ കല്ലറയില്‍ തന്നെയാണ് ബാബുപോളും അന്ത്യവിശ്രമം കൊള്ളുക. ഞായറാഴ്ച രാവിലെ കുറുപ്പംപടിയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവെചചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മതാമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോള്‍ അന്തരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സമാനായും സേവനമനുഷ്ടിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW