Thursday, April 18, 2019 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.35 AM

വിഷുപ്പുലരിക്കൊരുങ്ങി അയ്യപ്പസന്നിധാനം

uploads/news/2019/04/301706/re3.jpg

ശബരിമല: വിഷുവിന്‌ ഒരു ദിവസം മാത്രം ശേഷിക്കെ ശബരിമല അയ്യപ്പസന്നിധിയിലേക്കു ഭക്‌തപ്രവാഹം. നാളെയാണു മേടവിഷുവും വിഷുക്കണി ദര്‍ശനവും. ഭക്‌തര്‍ക്ക്‌ അയ്യപ്പസ്വാമിയെ കണികാണാന്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണു വിഷുക്കണി ദര്‍ശനം.
ഇന്ന്‌ അത്താഴപൂജയ്‌ക്കു ശേഷം നടയടയ്‌ക്കുന്നതിനു മുമ്പ്‌ ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കും. ഓട്ടുരുളിയില്‍ കണിവിഭവങ്ങള്‍ ഒരുക്കി അയ്യപ്പവിഗ്രഹത്തിനു മുന്നിലായി വയ്‌ക്കും. നാളെ രാവിലെ നട തുറന്നു ദീപങ്ങള്‍ തെളിച്ച്‌ ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിക്കും. തുടര്‍ന്നു ഭക്‌തര്‍ക്ക്‌ അയ്യപ്പന്‍ വിഷുക്കണിയാകും. തന്ത്രി കണ്‌ഠര്‌ രാജീവരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും ഭക്‌തര്‍ക്കു വിഷുക്കൈനീട്ടം നല്‍കും. 19ന്‌ ഉച്ചയ്‌ക്കു സഹസ്രകലശാഭിഷേകം നടത്തും. രാത്രി പത്തിനു ഹരിവരാസനം പാടി നട അടയ്‌ക്കും. മേയ്‌ 14നു വൈകുന്നേരം അഞ്ചിന്‌ ഇടവമാസ പൂജകള്‍ക്കായി നട തുറക്കും.

Ads by Google
Sunday 14 Apr 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW