Friday, May 24, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.24 AM

'തുഷാരഗിരി' ആയിരുന്നു ഇടുക്കി!

uploads/news/2019/04/301688/k12.jpg

തൊടുപുഴ : ആദ്യത്തെ കലക്‌ടര്‍ എന്ന നിലയില്‍ ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഉദ്യോഗസ്‌ഥനായിരുന്നു ഡോ. ഡി. ബാബു പോള്‍. ഇടുക്കിയില്‍ അദ്ദേഹത്തിന്‌ കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ടായിരുന്നു. ഇടുക്കി ജില്ല നിലവില്‍വന്ന 1972 ജനുവരി 26 മുതല്‍ 1975 ഓഗസ്‌റ്റ്‌ 19 വരെ ആ മണ്ണില്‍ അദ്ദേഹം പുതിയ ഭരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്‌തു. ഇടുക്കിയെന്ന ഔദ്യോഗിക നാമത്തിനു മുന്നേ ഈ മലയോരമണ്ണിനെ "തുഷാരഗിരി"എന്നു വിളിക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നത്‌. ഇടുക്കി ജില്ലാ രൂപീകരണത്തിനും ഇടുക്കിയുടെ ആസ്‌ഥാനമായ പൈനാവില്‍ സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.
ഇടുക്കി ആര്‍ച്ച്‌ ഡാമിന്റെ നിര്‍മാണ സമയത്ത്‌ കലക്‌ടര്‍ പദവിക്കൊപ്പം പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ പദവിയും വഹിച്ചു. സിവില്‍ എന്‍ജിനീയറിങ്‌ പഠനം അതിന്‌ ഏറെ സഹായകമായി. അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്‌ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പൂര്‍ത്തീകരണം. കലക്‌ടര്‍ പദവിയില്‍ ഇരുന്ന കാലഘട്ടത്തിന്റെയും അണക്കെട്ടിന്റെ നിര്‍മാണ സമയങ്ങളിലെയും അദ്ദേഹത്തെക്കുറിച്ചുള്ള ചില ഓര്‍മകള്‍ ഇടുക്കിയിലെ ജനതയും പങ്കുവയ്‌ക്കുന്നു.
ക്രിയാത്മകമായ ഇടപെടലും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യകതമായ കാഴ്‌ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. അണക്കെട്ട്‌ നിര്‍മാണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌ പണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുളമാവ്‌ അണക്കെട്ടിന്റെ നിര്‍മാണത്തിനിടയിലുണ്ടായ തൊഴിലാളി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതും പദ്ധതി പ്രദേശത്തെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും തുടര്‍ന്ന്‌ പുനരദ്ധിവസിപ്പിക്കുകയും ചെയ്‌തത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌.
തേക്കടി ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി രൂപീകരണം, ഭൂ പ്രശ്‌നങ്ങളിലെ ഇടപെടല്‍, അയ്യപ്പന്‍കോവില്‍ ക്ഷേത്ര പ്രതിസന്ധി പരിഹാരം തുടങ്ങിയവയിലും ആ ഭരണനൈപുണ്യം പ്രതിഫലിച്ചു.

Ads by Google
Sunday 14 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW