Monday, July 08, 2019 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.24 AM

കേന്ദ്രവും അറിഞ്ഞു; കേരളത്തിലെ ചൂട്‌!

uploads/news/2019/04/301686/k10.jpg

കോട്ടയം : കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രസംഗിക്കുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കടുത്ത വെയിലില്‍ കുഴഞ്ഞുവീണു. യന്ത്രത്തോക്കേന്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ (എന്‍.എസ്‌.ജി) ഉദ്യോഗസ്‌ഥനാണു കുഴഞ്ഞുവീണത്‌.
ഇതു കണ്ടു പ്രസംഗം നിര്‍ത്തിയ രാജ്‌നാഥ്‌ സിങ്‌ ഉദ്യോഗസ്‌ഥനു വെള്ളം കൊടുക്കാനും വിശ്രമം നല്‍കാനും നിര്‍ദേശിച്ചു. മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥരും പോലീസുകാരും ചേര്‍ന്ന്‌ അദ്ദേഹത്തെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സിലേക്കു മാറ്റി.
നാഗമ്പടം മൈതാനത്ത്‌ രാജ്‌നാഥ്‌ സിങ്‌ പ്രസംഗിക്കവേ വേദിക്കു താഴെയായിരുന്നു ഉദ്യോഗസ്‌ഥനു ഡ്യൂട്ടി. രാജ്‌നാഥ്‌ സിങ്‌ ഹെലികോപ്‌ടറില്‍ ഇറങ്ങിയ പോലീസ്‌ പരേഡ്‌ മൈതാനത്തും ഇതേ ഉദ്യോഗസ്‌ഥന്‍ മണിക്കൂറുകളോളം വെയിലത്തു ജോലി ചെയ്‌തിരുന്നു.
രക്‌തസമ്മര്‍ദം കുറഞ്ഞതാണു കുഴഞ്ഞുവീഴാന്‍ കാരണമെന്നു പരിശോധിച്ച ഡോക്‌ടര്‍ പറഞ്ഞു.

Ads by Google
Sunday 14 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW