Wednesday, April 17, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 04.10 PM

സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും..: ഗര്‍ഭിണി ആണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ദീപിക പദുക്കോണ്‍

Deepika Padukone, Pregnancy rumours

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൗഡിയോടെ ഇരുവരും വിവാഹിതരായത്. വിവാഹശേഷം എല്ലാ താരങ്ങളും നേരിടുന്ന പോലെ തന്നെ ദീപികയും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

നിരന്തരം ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ദീപിക തന്നെ തന്നെ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ ഗര്‍ഭ വാര്‍ത്തകളോട് പ്രതികരിച്ചത്. '' സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും. വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നു പോകാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാറ്റം എന്നത് പ്രാവര്‍ത്തികമായാല്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരവസാനമുണ്ടാകൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' ദീപിക പറഞ്ഞു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന 'ഛപാക്' എന്ന സിനിമയിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. മേഘ്‌ന ഗുല്‍സാറാണ് 'ഛപാക്' സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഗംഭീര മേക്ക്ഓവറിലാണ് ദീപിക ചിത്രത്തിലെത്തുന്നത്. 2020 ജനുവരി പത്തിന് സിനിമ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW