Monday, June 24, 2019 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.53 PM

റിയൽമി 3 പ്രോ ഏപ്രിൽ 22 ന് അവതരിപ്പിക്കും

realme 3 pro to launch

റിയൽമി 3 പ്രോ ഏപ്രിൽ 22 ന് ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽവച്ച് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് റിയൽമി 3 പ്രോ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം റിയൽമി 3 യുടെ ഉദ്ഘാടന വേളയിൽ റിയൽമി 3 പ്രോയുടെ ടീസർ കമ്പനി അവതരിപ്പിച്ചിരുന്നു.

എന്നാൽ, റിയൽമി 3 പ്രോയുടെ വില സംബന്ധിച്ച യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയൽമി 3 പ്രോയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് റിയൽമി 3 പ്രോയ്ക്ക് കരുത്തേകുന്നതെന്നാണ് ഇന്ത്യഷോപ്സ് റിപ്പോർട്ട് ചെയ്തിരുന്നത്. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി സ്റ്റോറേജുകളിൽ ഫോൺ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW