Tuesday, May 21, 2019 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 02.55 PM

മോഡിയുടെയും സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് ടിവി എറിഞ്ഞുടച്ച് കമല്‍ഹാസന്‍: വീഡിയോ വൈറലാകുന്നു

Kamal hassan, Election campaign, Video

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് ടെലിവിഷന്‍ എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസന്റെ വീഡിയോ വൈറലാകുന്നു. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ പ്രചാരണ വീഡിയോയാണ് ഇത്തരത്തില്‍ വൈറലാകുന്നത്.

ടെലിവിഷന്‍ എറിഞ്ഞുടച്ച് നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായിട്ടാണ് കമല്‍ഹാസന്റെ വീഡിയോ രംഗപ്രവേശം. രാഷ്ട്രീയ -സാമൂഹിക സാഹചര്യങ്ങളെ ഉദ്ധരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ഹാസന്‍ വീഡിയോയില്‍ പറയുന്നു. വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേള്‍ക്കുന്നത് നല്ലതാണെങ്കിലും വേദനകള്‍ അറിഞ്ഞ അച്ഛനും അമ്മയും പറയുന്നത് കൂടി കേള്‍ക്കണമെന്നും അദേഹം പറഞ്ഞു. വോട്ട് ബോധപൂര്‍വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടാകുമെന്നും കമല്‍ പറയുന്നു.

കമല്‍ഹാസന്‍ മത്സരത്തിനില്ലെങ്കിലും മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണത്തിരക്കിലാണ് കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ ടോര്‍ച്ച് ചിഹ്നഹ്നവും വീഡിയോയില്‍ അവസാനം കാണിച്ചിട്ടുണ്ട്. തമിഴനാട്ടില്‍ ഏപ്രില്‍ 18 നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW