Thursday, June 27, 2019 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.48 PM

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി ആള്‍ട്ടോ K10

maruti alto k10 gets new safety features

മാരുതി ആള്‍ട്ടോ K10 കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി എത്തുന്നു. കാറിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 3.66 ലക്ഷം രൂപ മുതല്‍ പുതിയ ആള്‍ട്ടോ വില കുറിക്കും. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ആള്‍ട്ടോ K10 ഹാച്ച്ബാക്കിനെ മാരുതി പുതുക്കി.

കാറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ ഇനി മുതല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ ഒരുങ്ങും.

അധിക സുരക്ഷാ സംവിധാനങ്ങള്‍ വന്നതോടെ പതിനായിരം രൂപയുടെ വിലവര്‍ധനവാണ് ആള്‍ട്ടോ K10 വകഭേദങ്ങളില്‍ കമ്പനി വരുത്തിയിരിക്കുന്നത്. വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം.

പഴയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ K10 മോഡലുകളിലും തുടരുന്നു. എഞ്ചിന്‍ 67 bhp കരുത്തും 90 Nm ടോർക്കും പരമാവധി കുറിക്കും. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറില്‍ മാരുതിയുടെ വാഗ്ദാനം. ആള്‍ട്ടോ K10 ൽ പെട്രോള്‍ - സിഎന്‍ജി പതിപ്പും ഒരുങ്ങുന്നുണ്ട്.

സിഎന്‍ജി കിറ്റിന്റെ പശ്ചാത്തലത്തില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 58 bhp കരുത്തും 78 Nm ടോർക്കുമാണ് സൃഷ്ടിക്കുക. പെട്രോള്‍, പെട്രോള്‍ - സിഎന്‍ജി പതിപ്പുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു. പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW