Saturday, June 29, 2019 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.30 PM

കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുതിയ നിറങ്ങളില്‍ സ്‌കൂട്ടി പെപ്പ് പ്ലസുമായി ടിവിഎസ്

celebrating 25 years of scooty tvs introduces 2 new colours

ടിവിഎസിന്റെ സ്‌കൂട്ടര്‍ സ്‌കൂട്ടി നിരത്തിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുതിയ രണ്ട് നിറങ്ങളില്‍ സ്‌കൂട്ടി പെപ്പ് പ്ലസ് കമ്പനി അവതരിപ്പിച്ചു. 42,397 രൂപ എക്സ്ഷോറൂം വിലയുള്ള സ്‌കൂട്ടി പെപ്പ് പ്ലസിന്റെ റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം (CBS) പുതിയ സ്‌കൂട്ടിയിലുണ്ട്.

87.8 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എക്കോത്രസ്റ്റ് എന്‍ജിനാണ് സ്‌കൂട്ടി പെപ്പ് പ്ലസിന് കരുത്തേകുന്നത്. 4.9 പിഎസ് പവറും 5.8 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും വാഹനത്തിലുണ്ട്.

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 45 ലക്ഷത്തിലേറെ സ്‌കൂട്ടി മോഡലുകള്‍ ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്. പ്രധാനമായും വനിതകളെ ലക്ഷ്യമിട്ടായിരുന്നു സ്‌കൂട്ടിയുടെ വിപണനം. സ്‌കൂട്ടി പെപ്പ് പ്ലസ്, സ്‌കൂട്ടി സെസ്റ്റ് 110 എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ സ്‌കൂട്ടി ശ്രേണിയില്‍ ടിവിഎസിനുള്ളത്. 25 വര്‍ഷത്തെ ഓര്‍മപ്പെടുത്താന്‍ പ്രത്യേക ആനിവേഴ്സറി എഡിഷന്‍ ലോഗോ, ഗ്രാഫിക്സ് എന്നിവയോടെയാണ് സ്‌കൂട്ടി പെപ്പ് പ്ലസ് എത്തിയത്.

Ads by Google
Saturday 13 Apr 2019 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW