Tuesday, June 25, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.13 PM

ജിയോമെട്രി ഇലക്ട്രിക് ബ്രാന്‍ഡുമായി ഗീലി ഓട്ടോ

geely launches geometry ev

ചൈനീസ് കമ്പനിയായ ഗീലി ഓട്ടോ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് കൊണ്ടുവരുന്നു. ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ലയെ നേരിടാന്‍ വേണ്ടിയാണ് പുതിയ ബ്രാൻഡുമായി എത്തുന്നത്.

ഗീലിയുടെ ഇലക്ട്രിക് കാറുകള്‍ ജിയോമെട്രി എന്ന ബ്രാന്‍ഡിന് കീഴിലാണ് എത്തുക. ഇതിന്റെ ആദ്യ കാറായ ജിയോമെട്രി എ സെഡാന്‍ മോഡല്‍ ഗീലി ഓട്ടോ അവതരിപ്പിച്ചിട്ടുമുണ്ട്. 31,250 - 37,200 യുഎസ് ഡോളറിനുള്ളിലായിരിക്കും (21.61 - 25.72 ലക്ഷം രൂപ) വാഹനത്തിന്റെ വില.

വാഹനത്തിന്റെ നിര്‍മാണം കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ്. ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ജിയോമെട്രി എയ്ക്ക് സാധിക്കും. ലക്ഷ്വറി ജിയോമെട്രി എ സെഡാനിൽ ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ സ്വപ്റ്റ്ബാക്ക് ഹെഡ്‌ലൈറ്റ്, ബംമ്പര്‍ എഡ്ജിലെ സി ഷേപ്പ് ഡിസൈന്‍, ഹെക്‌സഗണല്‍ എയര്‍ഡാം, കരുത്തുറ്റ ഷോള്‍ഡര്‍ ലൈന്‍, പെറ്റല്‍ ഡിസൈന്‍ അലോയി വീല്‍, പിന്നിലെ നേര്‍ത്ത ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ജിയോമെട്രി എ രണ്ട് ബാറ്ററി റേഞ്ചില്‍ ലഭ്യമാകും. സ്റ്റാന്റേര്‍ഡ് റേഞ്ചില്‍ 51.9 kWh ബാറ്ററിയും ലോങ് റേഞ്ചില്‍ 61.9 kWh ബാറ്ററിയുമാണുള്ളത്. സ്റ്റാന്റേഡില്‍ ഒറ്റചാര്‍ജില്‍ 410 കിലോമീറ്ററും ലോങ് റേഞ്ചില്‍ 500 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാം. ഡ്യുവല്‍ സ്‌പോക്ക് മള്‍ട്ടി ഫങ്ഷനിങ് സ്റ്റിയറിങ് വീല്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഡൈവര്‍ എംഐഡി, ഹെ്ഡ് അപ്പ് ഡിസ്‌പ്ലേ എന്നിവ അകത്തളത്ത് ലഭ്യമാണ്.

Ads by Google
Saturday 13 Apr 2019 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW