Friday, June 21, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.01 PM

വിഷുക്കാല രുചികള്‍...

uploads/news/2019/04/301495/Vishupachakam2019.jpg

വിഷുക്കാലത്ത് അല്‍പ്പം മധുരപായസവും ചക്കയും മാങ്ങയും കൊണ്ടുളള നാടന്‍ സദ്യയുമുണ്ടെങ്കിലേ മലയാളികള്‍ക്ക് തൃപ്തിയാകൂ...

മാമ്പഴ പുളിശ്ശേരി


ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങ - 4 എണ്ണം
മുളകുപൊടി - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 മുറി
ജീരകം - 1/4 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
ഉപ്പ്- പാകത്തിന്
ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
തൈര് - ഒരു കപ്പ് (ഉടച്ചത്)
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
ഉലുവ - പാകത്തിന്

തയാറാക്കുന്ന വിധം


മാങ്ങ തൊലി കളഞ്ഞ് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം ഇവ ഒരുമിച്ച് അരയ്ക്കുക.മാങ്ങ നല്ലതുപോലെ വെന്ത് കഴിയുമ്പോള്‍ അരച്ചുവച്ച അരപ്പ് ചേര്‍ക്കാം. തിളയ്ക്കുമ്പോള്‍ തൈര് ചേര്‍ക്കാം. തൈര് ചേര്‍ത്ത് തിളയ്ക്കുന്നതിനു മുന്‍പ് ഉലുവാപ്പൊടി ചേര്‍ക്കണം. ശേഷം വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക്, ഉലുവ, കറിവേപ്പില ഇവ മൂപ്പിച്ച് വറുത്തിടാം.
uploads/news/2019/04/301495/Vishupachakam2019b.jpg

കണ്ടന്‍സിഡ് മില്‍ക്ക് മാമ്പഴ പായസം


ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം - ഒരു കിലോ (തൊലികളഞ്ഞ് കഷണങ്ങളാക്കിയത്)
ശര്‍ക്കര - 750 ഗ്രാം (ഉരുക്കി അരിച്ചെടുക്കുക)
ഏലക്കാപ്പൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് - 15 എണ്ണം
കിസ്മിസ് - 15 എണ്ണം
കട്ടി തേങ്ങാപ്പാല്‍ - 4 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 1/4 കപ്പ്

തയാറാക്കുന്ന വിധം


മാങ്ങാകഷണങ്ങള്‍ കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തെടുക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ മാമ്പഴം അരച്ചതും ശര്‍ക്കര പാനിയും ഒരുമിച്ചെടുത്ത് ചൂടാക്കുക. കുറുകി വരുമ്പോള്‍ ഇതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക് ചേര്‍ത്ത് ചൂടാക്കാം. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കിക്കൊണ്ട് ചൂടാക്കി വേവിക്കാം. അടുപ്പില്‍നിന്നിറക്കിയ ശേഷം ഏലയ്ക്കാപൊടിച്ചതും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും പായസത്തില്‍ ചേര്‍ത്ത് വിളമ്പാം.

കടലപ്പരിപ്പ് അരി പായസം


ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പരിപ്പ് - 3/4 കപ്പ്
അരി - 1/2 കപ്പ്
വെള്ളം - 6 1/2 കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
ശര്‍ക്കര - ഒരു കപ്പ്
കശുവണ്ടി ചെറിയ കഷണങ്ങളാക്കിയത് - 1/4 കപ്പ്
നെയ്യ് - ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി - 1/4 കപ്പ്
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ ചിരകിയതും പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തുവയ്ക്കുക.
ശര്‍ക്കര അല്‍പ്പം വെള്ളംചേര്‍ത്ത് അടുപ്പില്‍വച്ച് ഉരുക്കുക.പാന്‍ അടുപ്പില്‍വച്ച് ചൂടാക്കി കടലപ്പരിപ്പും അരിയും ചേര്‍ത്ത് ചെറിയ തീയില്‍ രണ്ട് മിനിറ്റ് ചൂടാക്കുക. ശേഷം ഇത് കുക്കറിലിട്ട് അഞ്ചു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. നാല് വിസില്‍ വന്ന ശേഷം തണുക്കാന്‍ അനുവദിക്കുക. ശര്‍ക്കര ഉരുക്കിയത് അരിയും പരിപ്പും വേവിച്ചതിലേക്ക് ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പായസത്തില്‍ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കിയ ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പാം
uploads/news/2019/04/301495/Vishupachakam2019c.jpg

കടച്ചക്ക തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
കടച്ചക്ക - ഒരെണ്ണം
തേങ്ങ ചിരകിയത് - ഒരു കപ്പ്
പച്ചമുളക് - 5 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 5 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - ഒരു ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
കുരുമുളക് - 10 എണ്ണം
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
കടുക് - 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം

തയാറാക്കുന്ന വിധം


കടച്ചക്ക തൊലി കളഞ്ഞ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് മാറ്റി വയ്ക്കുക. ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളക്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി ഒരുമിച്ചിട്ട് വഴറ്റിയെടുക്കണം. ശേഷം അതിലേക്ക് അരിഞ്ഞ കടച്ചക്ക ചേര്‍ക്കാം. ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവുമൊഴിച്ച് പാത്രം അടച്ച് ചെറിയ തീയില്‍ നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക വെന്താല്‍ അതിലേക്ക് തേങ്ങയും ചേര്‍ക്കാം. വെള്ളം നല്ലതു പോലെ വലിഞ്ഞ ശേഷം വാങ്ങിവയ്ക്കാം.

കുമ്പളങ്ങ പച്ചടി


ആവശ്യമുള്ള സാധനങ്ങള്‍
കുമ്പളങ്ങ - ഒരു കപ്പ് (ചെറുതായി അരിയുക)
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് - 4 എണ്ണം (ചെറുതായി അരിയുക)
ജീരകം - 1/4 ടീസ്പൂണ്‍
തൈര് - 2 കപ്പ്
കടുക് - ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
വെള്ളം - 1/4 കപ്പ്
ഉലുവ പൊടി - ഒരു നുള്ള്
കറിവേപ്പില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


കുമ്പളങ്ങയും പച്ചമുളകും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങയും ജീരകവും അര ടീസ്പൂണ്‍ കടുകും ഒന്നിച്ചരച്ച് വയ്ക്കുക. വേവിച്ച കുമ്പളങ്ങയിലേക്ക് ഈ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്നിറക്കിവയ്ക്കാം. അല്‍പ്പം ചൂടാറുമ്പോള്‍ ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക്, ചുവന്ന മുളക് ഇവ ചേര്‍ത്ത് താളിക്കുക. പച്ചടിയില്‍ താളിച്ച എണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ത്ത് അല്‍പ്പസമയം അടച്ചുവച്ചശേഷം വിളമ്പാം.
uploads/news/2019/04/301495/Vishupachakam2019a.jpg

മിക്സഡ് തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
വന്‍പയര്‍ - 1/2കപ്പ് (വെള്ളത്തില്‍ കുതിര്‍ത്തുവച്ചശേഷം വേവിക്കുക.
പടവലങ്ങ തൊലികളഞ്ഞ് ചതുര കഷണങ്ങളായി അരിഞ്ഞത് - ഒരു കപ്പ്
കാരറ്റ് അരിഞ്ഞത് - 2 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ജീരകം - 1/4 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി, വെളുത്തുള്ളി ചതച്ചെടുത്തത് - ഒരു ടേബിള്‍ സ്പൂണ്‍ വീതം
പച്ചമുളക് - 12 എണ്ണം
കടുക് - 1/2 ടീസ്പൂണ്‍
ഉണക്കമുളക് - 2 എണ്ണം (മുറിച്ചത്)
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


തേങ്ങ മഞ്ഞളും ജീരകവും ചേര്‍ത്തു ചതച്ചു വയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ത്ത്് വഴറ്റുക. വഴന്നു വരുമ്പോള്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത ശേഷം പടവലങ്ങയും കാരറ്റും അരിഞ്ഞത് ചേര്‍ക്കുക. ഇത് ഉപ്പു ചേര്‍ത്ത് ഇളക്കി കുറച്ചു വെള്ളവും തളിച്ചു മൂടിവച്ച് വേവിക്കുക. ഏകദേശം പാകമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പയര്‍ ചേര്‍ത്തിളക്കി ചതച്ച തേങ്ങയും ചേര്‍ത്ത് രണ്ടു മൂന്ന് മിനിട്ട് കൂടി അടുപ്പില്‍ മൂടി വയ്ക്കുക. ഒന്നുകൂടി ഇളക്കിയ ശേഷം അടു
പ്പില്‍നിന്ന് വാങ്ങി വയ്ക്കാം.
uploads/news/2019/04/301495/Vishupachakam2019d.jpg

പപ്പായ സാമ്പാര്‍


ആവശ്യമുള്ള സാധനങ്ങള്‍
പപ്പായ - ഒരെണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)
ചുവന്നുള്ളി - 100 ഗ്രാം
പച്ചമുളക് - 3 എണ്ണം
തുവരപ്പരിപ്പ് - 100ഗ്രാം
മഞ്ഞള്‍പ്പൊടി - കുറച്ച്
വാളന്‍പുളി - ഒരു നെല്ലിക്കാ വലിപ്പം
സാമ്പാറുപൊടി - 2 ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


പരിപ്പ് വേവിച്ചു വയ്ക്കുക. പപ്പായ, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ,് മഞ്ഞള്‍പ്പൊടി എന്നിവ പാകത്തിന് ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. വെന്തശേഷം പരിപ്പ് വേവിച്ചത് ഉടച്ച് ചേര്‍ക്കാം. ഇതിലേക്ക് പുളിയും പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് തിളച്ചശേഷം സാമ്പാര്‍പൊടി ചേര്‍ത്തിളക്കാം, അല്‍പ്പസമയം കൂടി തിളപ്പിച്ച് വാങ്ങിവച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിടാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Saturday 13 Apr 2019 03.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW