Friday, June 21, 2019 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 13 Apr 2019 01.06 PM

'ഈ പ്രായത്തിലും എന്നാ ഒരിതാ'... മധുരയിലെ മാസ് രാജ ട്രിപിള്‍ സ്ട്രോങ്ങ്; മധുരരാജാ- റിവ്യു

'ഈ പ്രായത്തിലും എന്നാ ഒരിതാ'... ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ മമ്മൂട്ടിയെ കുറിച്ച് ചിന്തിക്കാന്‍ ഇതേ കാണൂ. മമ്മൂട്ടിയുടെ ഇത്രയും പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കണ്ട കാലം മറന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
uploads/news/2019/04/301476/madhurarajarev130419.jpg

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ- വൈശാഖ് കൂട്ടുകെട്ടില്‍ നിന്നു ഒരു പുതിയ ചിത്രം എന്ന് കേട്ടപ്പോള്‍ അടുത്ത മാസ് ചിത്രത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടില്ല. ആ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതായിരുന്നു മമ്മൂട്ടിയെ നായകനാക്കിയുള്ള മധുരരാജയുടെ പ്രഖ്യാപനം.

പോക്കിരിരാജയിലെ രാജയായി മമ്മൂട്ടിയെ ഒന്നുകൂടി കാണണം എന്ന് ആഗ്രഹിച്ചവര്‍ക്ക് ആഘോഷിക്കാന്‍ ഇതിലും വലിയ ഒരു പ്രഖ്യാപനം വേണമായിരുന്നില്ല. മമ്മൂട്ടിയുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സ് തന്നെയാണ് ചിത്രം. ആരാധകരുടെ പ്രതീക്ഷകള്‍ ഒരിക്കലും തെറ്റിയിട്ടില്ലെന്നും, വൈശാഖ് എന്ന സംവിധായകന്‍ തെറ്റിക്കില്ലെന്നും മധുരരാജ തെളിയിച്ചിരിക്കുകയാണ്.

'ഈ പ്രായത്തിലും എന്നാ ഒരിതാ'... ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ മമ്മൂട്ടിയെ കുറിച്ച് ചിന്തിക്കാന്‍ ഇതേ കാണൂ. മമ്മൂട്ടിയുടെ ഇത്രയും പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കണ്ട കാലം മറന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

uploads/news/2019/04/301476/madhurarajarev130419a.jpg

പഴയ മമ്മൂട്ടിയെ തിരികെ തന്നതില്‍ വൈശാഖിനോട് നന്ദി പറയുന്നവരും കുറവല്ല. ഈ പ്രായത്തിലും ഇനി സ്റ്റണ്ട് ഒക്കെ പറ്റുമോ എന്ന് കളിയാക്കിയവര്‍ക്കു കുറിക്കുകൊള്ളുന്ന മെഗാസ്റ്റാറിന്റെ മറുപടി കൂടിയാണ് മധുരരാജ.

പത്ത് വര്‍ഷം മുമ്പ് പുറത്തെത്തിയ പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്ന് കരുതി മധുരരാജ കാണാന്‍ ആരും പോകരുത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല മധുരരാജ. പോക്കിരി രാജയിലെ കഥാപാത്രങ്ങള്‍ മധുരരാജയിലുണ്ടെങ്കിലും കഥയും കഥാപശ്ചാത്തലവും എല്ലാം വേറെ തന്നെയാണ്.

മധുരയില്‍ വിലസുന്ന രാജ കേരളത്തില്‍ തിരികെ എത്തുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അത്രവലിയ കഥാഗതിയല്ലെങ്കിലും വൈശാഖ് എന്ന സംവിധായകനും മമ്മൂട്ടി എന്ന നടനും ചേര്‍ന്നപ്പോള്‍ ചിത്രം മാസായി. ഏത് പ്രായത്തിലുള്ളവര്‍ക്കും ആഘോഷിക്കാവുന്ന ഫണ്‍പാക്ക്ഡ് ആക്ഷന്‍ മൂവി എന്ന് തന്നെ മധുരരാജയെ വിശേഷിപ്പിക്കാം.

uploads/news/2019/04/301476/madhurarajarev130419b.jpg

മധുരരാജയെ കാണിക്കുന്ന ഇന്‍ട്രോസീനും ഇന്‍ട്രവെല്‍ ഫൈറ്റ് സീനും ക്ലൈമാക്സ് ഫൈറ്റുമൊന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് മറക്കില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ വീണ്ടും അവതരിക്കുമ്പോള്‍ ട്രിപ്പിള്‍ സ്ട്രോങ് തന്നെയാണ്.

രാജയുടെ അച്ഛനായ മാധവന്‍ മാഷും (നെടുമുടി വേണു) അമ്മാവന്‍ കൃഷ്ണനും (വിജയരാഘവന്‍), നോവലിസ്റ്റായ മനോഹരന്‍ മംഗളോദയം (സലിംകുമാര്‍) കഥാപാത്രങ്ങളും മധുരരാജയില്‍ ഗംഭീരമായിട്ടുണ്ട്. മനോഹരന്‍ മംഗളോദയം ആദ്യഭാഗത്തേക്കാള്‍ രണ്ടാം ഭാഗത്തില്‍ തിളങ്ങുന്നുണ്ട്.

നായികമാരില്‍ വാസന്തിയായ അനുശ്രീയും മീനാക്ഷിയായ മഹിമാ നമ്പ്യാരും നഴ്സായ അന്ന രാജനും മികച്ച പ്രകടനം തന്നെ ക്ാഴ്ചവെച്ചു. തമിഴ് നടന്‍ ജയ്യും ചിത്രത്തില്‍ തകര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ ഇതിലും മികച്ച ഒരു ഇന്‍ട്രൊഡക്ഷന്‍ ജയ്ക്ക് കിട്ടില്ലെന്ന് തന്നെ പറയാം. അജു വര്‍ഗീസ്, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കൂടി എത്തിയതോടെ ചിത്രത്തില്‍ ചിരിയുടെ പൂരമായിരുന്നു.

രാജയുടെ അനുജന്‍ സൂര്യ (പൃഥ്വിരാജ്) ചിത്രത്തില്‍ ഇല്ലെങ്കിലും പലയിടങ്ങളിലും ആ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. വില്ലനായി എത്തിയ ജഗപതി ബാബു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പ്രകടനത്തില്‍ രാജയോട് കട്ടയ്ക്ക് മുട്ടി നില്‍ക്കുകയാണ് അദ്ദേഹം. സണ്ണിലിയോണിന്റെ ഐറ്റംഡാന്‍സും ഏവരെയും ആവേശത്തിലാക്കുന്നുണ്ട്.

എടുത്ത് പറയേണ്ടത് ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചാണ്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി എന്ന നടനില്‍ നിന്നു പ്രേക്ഷകര്‍ കാത്തിരുന്ന ആക്ഷന്‍ സീനുകള്‍. പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍ക്കാണ് ഇതിന്റെ പകുതി ക്രെഡിറ്റ്.

uploads/news/2019/04/301476/madhurarajarev130419c.jpg

ആരാധകര്‍ക്കായി ഇത്രയും കഷ്ടപ്പെട്ട് സ്റ്റണ്ട് ചെയ്യുന്ന താരത്തെ കണ്ടിട്ടില്ലെന്ന് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞതില്‍ തന്നെയുണ്ട് മമ്മൂട്ടിയുടെ ഡെഡിക്കേഷനും. ഗോപി സുന്ദര്‍ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയെ ഡബിള്‍ സ്ട്രോങ് ആക്കി. ഷാജി കുമാറിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടത് തന്നെയാണ്.

ഈ അവധിക്കാലത്ത് ഏത് പ്രായത്തിലുള്ളവര്‍ക്കും ആഘോഷമാക്കാവുന്ന ചിത്രമായി തന്നെയാണ് വൈശാഖ് മധുരരാജയെ ഒരുക്കിയിരിക്കുന്നത്. വൈശാഖിന്റെ മാസ് സംവിധാനവും മമ്മൂട്ടിയുടെ മാസ് പെര്‍ഫോമന്‍സും കൂടിയായപ്പോള്‍ രാജ ഡബിള്‍ അല്ല ട്രിപിള്‍ സ്ട്രോങ്ങാണ്.

Ads by Google
Ads by Google
Loading...
TRENDING NOW