Saturday, April 13, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 09.29 AM

ജിപിഎസ് ചിത്ര രചനയിലൂടെ വിവാഹാഭ്യര്‍ത്ഥന, ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ജപ്പാന്‍ യുവാവ്

guinness record

ആകാശത്ത് വെച്ചും, വെള്ളത്തില്‍ വെച്ചും, വന്‍ കൊക്കകള്‍ക്കരികില്‍ വെച്ച് സാഹസികമായുമൊക്കെയുള്ള വ്യത്യസ്ത വിവാഹ അഭ്യര്‍ത്ഥനകള്‍ക്കിടയിലേക്ക് കയറിയിരിക്കുകയാണ് ഒരു ജപ്പാന്‍ യുവാവിന്റെയും വിവാഹാഭ്യര്‍ത്ഥന. ആറ് മാസത്തെ യാത്രയിലൂടെ ജിപിഎസ് സംവിധാനത്തിലൂടെയാണ് ജപ്പാനിലെ ടോകിയോ സ്വദേശി യാസുഷി യസ്സന്‍ എന്ന യുവാവ് തന്റെ കാമുകിയ്ക്ക് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

എന്നാല്‍ ഇതോടെ യുവാവിന് ഗിന്നസ് റെക്കോര്‍ഡും ലഭ്യമാവുകയായിരുന്നു. ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ കാമുകിയ്ക്കായി 'Marry Me' എന്ന് എഴുതി. ജപ്പാനിലെ ഹൊക്കായ്‌ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമയിലാണ്. ആറ് മാസത്തെ യാത്ര അവസാനിക്കുമ്പോള്‍ യസ്സന്‍ കാമുകിയ്ക്കായി ഒരു ഹാര്‍ട്ടും വരച്ചു. യസ്സന്‍ തന്നെ ഞെട്ടിച്ചുവെന്നും ലോകത്തിലെ മഹത്തരമായ സ്‌നേഹമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും കാമുകി പറഞ്ഞു.

ഏറ്റവും വലിയ ജിപിഎസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് റെക്കോര്‍ഡ് ലഭിച്ചത്. ഗൂഗിളാണ് ട്വിറ്ററിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്. പത്ത് വര്‍ഷങ്ങളായി ജിപിഎസ് ആര്‍ട്ട് നിര്‍മിക്കുന്ന യുവാവ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്ത്, ജിപിഎസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെയാണ് ചിത്രം വരച്ചത്. യസ്സന്റെ കാമുകിയോടുള്ള പ്രണയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW