Wednesday, June 12, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 09.01 AM

നസ്രിയയുടെ പാട്ടിന് കിടിലന്‍ ചുവടുകളുമായി സണ്ണി വെയ്‌ന്റെ ഭാര്യ, വൈറലാകുന്ന വീഡിയോ

dancing video

മലയാളത്തിന്റെ യുവതാരം സണ്ണി വെയ്ന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു സണ്ണിയുടെയും ബാല്യകാല സുഹൃത്തായ രഞ്ജിനിയുടെയും വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തിന്റെ വിവാഹവാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. ഇതോടെ വധുവിനെ കുറിച്ചുള്ള അന്വേഷണമായി.

മിനി സ്‌ക്രീനില്‍ നൃത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി തിളങ്ങിയ താരമാണ് രഞ്ജിനി. മികച്ച നര്‍ത്തകിയായ രഞ്ജിനി ക്ഷേത്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വരത്തനിലെ നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചേര്‍ന്ന് ചുവടുവച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്‌നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. വിവാഹ ശേഷം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, അനു സിത്താര, ഗൗതമി നായര്‍, ഗൗരി ജി കിഷന്‍, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍താര നിര പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW