Friday, June 07, 2019 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 07.39 PM

ഇത് മകള്‍ നിഷയുടെ സമ്മാനം..വിവാഹവാര്‍ഷിക ദിനത്തില്‍ പ്രണയവും മകളുടെ 'സര്‍പ്രൈസും ' പങ്കുവെച്ച് സണ്ണി ലിയോണ്‍

Sunny Leone, Daniel Weber,  Nisha, Wedding anniversary

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. നിരവധി ആരാധകരാണ് സണ്ണിയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായുള്ളത്. സണ്ണി ലിയോണി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സണ്ണി ലിയോണിയുടെ വിവാഹവാര്‍ഷിക ദിനത്തില്‍ താരം പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാവുകയാണ്.

തന്റെയും ഭര്‍ത്താവ് ഡാനിയലിന്റെയും ആദ്യത്തെ മകള്‍ നിഷയുടെയും ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. മകള്‍ നിഷയാണ് വിവാഹവാര്‍ഷികത്തിന് ഇരുവര്‍ക്കും വേണ്ടി കേക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും സണ്ണി പറയുന്നു. 'അവള്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയ കേക്കാണ്..' സണ്ണി മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ക്കൊപ്പം സണ്ണി പങ്കുവെച്ച തലക്കെട്ടില്‍ ഭര്‍ത്താവിനോടുള്ള പ്രണയം തുറന്നു പറയുന്നു. ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി ലിയോണി കുറിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW