Monday, April 22, 2019 Last Updated 52 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 04.41 PM

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗുര്‍ഖ വിപണിയിൽ

force gurkha abs launched

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് ഓഫ്‌റോഡര്‍ മോഡല്‍ ഗുര്‍ഖയുടെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) പതിപ്പ് പുറത്തിറക്കി. 3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ഗുര്‍ഖയ്ക്കുള്ളത്. ഇതില്‍ എബിഎസ് സുരക്ഷയുള്ളത് ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നിവയിലാണ്.

റിപ്പോർട്ട് പ്രകാരം ഗുര്‍ഖ നോണ്‍ എബിഎസിനെക്കാള്‍ ഏകദേശം 30000 രൂപയോളം വില കൂടുതലാണ് എബിഎസിന്‌. ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഗുര്‍ഖയുടെ ബേസ് വേരിയന്റായ എക്‌സ്‌പെഡിഷനില്‍ എബിഎസ് ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ രാജ്യത്തെ എല്ലാ ഫോഴ്‌സ് ഡീലര്‍ഷിപ്പുകളിലും എബിഎസ് ഗുര്‍ഖയ്ക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറും. ടോപ് സ്‌പെക്ക് ഗുര്‍ഖ എക്‌സ്ട്രീമിലെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മറ്റ് രണ്ട് വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്.

Ads by Google
Friday 12 Apr 2019 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW