Friday, June 28, 2019 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 04.39 PM

ദുബായ് - അൽ ഐൻ ബസ് സർവീസ് ആരംഭിച്ചു

dubai al ain bus services

ദുബായിൽനിന്ന് അൽ ഐനിലേക്ക് ബസ് സർവീസ് ആരംഭിച്ചു. ദുബായിയിൽനിന്ന് അൽ ഐനിലെക്ക്ഓ രോ അരമണിക്കൂറിലും ബസുകൾ ഓടുമെന്നാണ് സൂചന. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അബുദാബി ഗതാഗതവകുപ്പുമായി ചേർന്നാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, വിവിധ എമിറേറ്റുകൾക്കിടയിലെ യാത്ര എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് സർവീസ് തുടങ്ങിയിരിക്കുന്നത്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങുക. അൽ ജഫ്‌ലിയ മെട്രോ സ്റ്റേഷൻ, വാസൽ, വാസൽ ക്ലബ് 1, നാദൽ ഷിബ, മർമൂം ഡയറി ഫാം, അൽ ഫഖ സ്റ്റേഷൻ, ശേയിഖ സലാമ മോസ്‌ക് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ദുബായിൽനിന്ന് അൽ ഐനിലേക്ക് നേരിട്ട് ബസ് സർവീസ് തുടങ്ങുന്നത് ഇതാദ്യമായാണ്. ദുബായിൽനിന്ന് അബുദാബിയിലേക്കും അബുദാബിയിൽനിന്ന് അൽ ഐനിലേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്. വാരാന്ത്യങ്ങളിലും മറ്റും ദുബായിൽനിന്ന് അൽ ഐനിലേക്കും തിരിച്ചും ഒട്ടേറെ പേരാണ് യാത്ര ചെയ്യുന്നത്. ദുബായ് അൽ ഐൻ ബസ് സർവീസ് ഒരുവർഷം ശരാശരി രണ്ടര ലക്ഷം ആളുകൾക്ക് ഉപകാരപ്പെടും എന്നാണ് കരുതുന്നത്.

Ads by Google
Friday 12 Apr 2019 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW