Monday, April 22, 2019 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 04.24 PM

ടികെഎം ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി

toyota completed 20 years in india

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. 1999 ൽ ക്വാളിസ് എന്ന മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയില്‍ കിര്‍ലോസ്‌കര്‍ മോട്ടോറുമായി 1997 ലാണ് ടൊയോട്ട സഹകരിച്ചുതുടങ്ങിയത്. ഇതേതുടര്‍ന്ന് കര്‍ണ്ണാടകയിലെ ബിഡദിയില്‍ ആദ്യ പ്ലാന്റ് സ്ഥാപിച്ചു. നിലവില്‍ എട്ട് സികെഡി മോഡലുകളും മൂന്ന് സിബിയു മോഡലുകളും ഇന്ത്യയില്‍ വില്‍ക്കുന്നു.

ഒരു ലക്ഷം യൂണിറ്റാണ് ബിഡദി പ്ലാന്റിലെ വാര്‍ഷിക ഉല്‍പ്പാദന ശേഷി. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളാണ് ബിഡദി പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. 2010 ല്‍ ബിഡദിയില്‍ രണ്ടാമതൊരു പ്ലാന്റ് കൂടി തുറന്നു. പ്രതിവര്‍ഷം 2.10 ലക്ഷം യൂണിറ്റാണ് ഉല്‍പ്പാദന ശേഷി. കൊറോള ആള്‍ട്ടിസ്, എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്, കാമ്‌റി മോഡലുകള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. യാരിസ്, 2018 കാമ്‌റി ഹൈബ്രിഡ് എന്നിവ നിര്‍മ്മിക്കുന്നതും രണ്ടാമത്തെ പ്ലാന്റില്‍ തന്നെ.

നിലവില്‍ ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറുമാണ് ഇന്ത്യയില്‍ ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ 15 ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW