Friday, May 17, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 04.19 PM

ട്രെക് പുതിയ അഞ്ചു സൈക്കിളുകൾ പുറത്തിറക്കി

trek launches five new bicycles

എഫ്എക്സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യൻ ശ്രേണിയിൽ അഞ്ചു പുതിയ വകഭേദങ്ങളുമായി ട്രെക് ബൈസൈക്കിൾസ്. എഫ് എക്സ് വൺ, എഫ് എക്സ് ടു, എഫ് എക്സ് ത്രീ, എഫ് എക്സ് ടു ഡിസ്ക്, എഫ് എക്സ് ത്രീ ഡിസ്ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്.

32,199 രൂപയാണ് എഫ് എക്സ് വണ്ണിന് വില. എഫ് എക്സ് ടുവിന് 36,299 രൂപയും എഫ് എക്സ് ത്രീക്ക് 51,599 രൂപയുമാണു വില. 42,399 രൂപയാണ് മുന്നിലു പിന്നിലും ഡിസ്ക് ബ്രേക്കുള്ള എഫ് എക്സ് ടു ഡിസ്കിന് വില. 62,799 രൂപയാണ് മുൻ — പിൻ ഡിസ്കുള്ള എഫ് എക്സ് ത്രീ ഡിസ്കിന്റെ വില. ‍എഫ് എക്സ് ശ്രേണിയിലെ സൈക്കിളുകളുടെ പ്രധാന സവിശേഷത ഭാരം കുറഞ്ഞതും പ്രകടനക്ഷമതയേറിയതുമായ അലൂമിനിയം ഫ്രെയിമാണ്. ട്രെക്ക് പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള സവിശേഷ ഫ്രെയിമാണിത്.

12.55 കിലോഗ്രാമോടെ എഫ് എക്സ് വണ്ണിനാണ് ഈ ശ്രേണിയിലെ ഏറ്റവും ഭാരം. അതേസമയം മുന്തിയ വകഭേദമായ എഫ് എക്സ് ത്രീ ഡിസ്കിന്റെ ഭാരം 11.39 കിലോഗ്രാം മാത്രമാണ്. ഭാരത്തിലെ ഈ 1.17 കിലോഗ്രാം കുറവ് സൈക്ലിങ് വേളയിൽ ഗണ്യമായ വ്യത്യാസം സൃഷ്ടിക്കുമെന്നാണു കമ്പനി പറയുന്നത്. എഫ് എക്സ് വൺ ഒഴികെയുള്ള സൈക്കിളുകളിൽ ബ്ലൂ ടൂത്ത് കണക്ടിവിറ്റിയും ഉണ്ടെന്നാണ് സൂചന. കംപ്യൂട്ടറിൽ നിന്നോ സ്മാർട് ഫോണിൽ നിന്നോ റൂട്ട് ലോഗും ഫിറ്റ്നെസ് പ്രോഗ്രാമുമൊക്കെ സ്വീകരിക്കാൻ സൈക്കിളിനാവും.

Ads by Google
Ads by Google
Loading...
TRENDING NOW