Friday, June 21, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 03.59 PM

പുതിയ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

 porsche 911 launch

പുതുതലമുറ പോര്‍ഷ 911 കരേര S, കരേര S കാബ്രിയോലെ പതിപ്പുകള്‍ ഇന്ത്യയില്‍. നവീകരിച്ച 2019 പോര്‍ഷ 911 കരേര S (കൂപ്പെ) -ന് 1.82 കോടി രൂപയാണ് വില. 1.99 കോടി രൂപയാണ് പുതിയ കരേര S കാബ്രിയോലെയുടെ (കണ്‍വേര്‍ട്ടബിള്‍) വില . പോര്‍ഷ 2018 ലോസ് ഏഞ്ചലസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച എട്ടാംതലമുറ 911 സ്‌പോര്‍ട്‌സ് കാര്‍ മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

2011-18 കാലയളവില്‍ ഉത്പാദനത്തിലിരുന്ന 991 സീരീസിന് പകരമെത്തിയ 992 സീരീസിന്റെ ഭാഗമാണ് പുതിയ പോര്‍ഷ 911. കാറുകള്‍ക്കുള്ള ബുക്കിങ് പോര്‍ഷ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം രണ്ടാംപാദം മുതല്‍ കാറുകള്‍ കമ്പനി നല്‍കിത്തുടങ്ങും. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് എഎംജി GT, ഔഡി R8 തുടങ്ങിയ സ്‌പോര്‍ട്‌സ് കാറുകളുമായാണ് പോര്‍ഷ 911 -ന്റെ മത്സരം.

മുന്‍തലമുറയെ അപേക്ഷിച്ച് യഥാര്‍ത്ഥ കൂപ്പെ ശൈലിയോട് പുതിയ 911 മോഡല്‍ കൂടുതല്‍ നീതിപുലര്‍ത്തുന്നുണ്ട്. കാറിന്റെ പിന്നഴക് ഇക്കുറി മാറ്റുകൂട്ടും. വടിവൊത്ത ബമ്പറും നെടുനീളെയുള്ള ഒറ്റ ടെയില്‍ലാമ്പ് യൂണിറ്റും പിന്‍ ഡിസൈനിനെ സവിശേഷമാക്കുന്നു. 10.9 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് ലഭ്യമാണ്.

പോര്‍ഷ 911ൽ 3.0 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. എഞ്ചിന്‍ 444 bhp കരുത്തും 530 Nm ടോർക്കും സൃഷ്ടിക്കും. മുന്‍തലമുറയെ അപേക്ഷിച്ച് പുതിയ മോഡലിന് 30 bhp കൂടുതല്‍ കരുത്തുത്പാദനമുണ്ട്. പുതിയ എട്ടു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. വാതക പുറന്തള്ളല്‍ തോത് കുറയ്ക്കാന്‍ പ്രത്യേക ഫില്‍ട്ടര്‍ ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW