Tuesday, May 21, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 03.39 PM

ഇലക്ട്രിക് എസ്യുവിയുമായി എംജി എത്തുന്നു

mg motor unveils india bound electric suv ezs to be launched in december 2019

എംജി മോട്ടോര്‍ ഇലക്ട്രിക് എസ്യുവിയുമായി എത്തുന്നു. ഈ വര്‍ഷം അവസാനമാണ് ഇലക്ട്രിക് എസ്യുവി ഇ ഇസഡ്എസ് എംജി പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയിലാണ് ഇ ഇസഡ്എസിനെ ആദ്യം പ്രദര്‍ശിപ്പിച്ചത്. ചൈനീസ് വിപണിയിലുള്ള ഇസഡ്എസിന്റെ ഇലക്ട്രിക് പതിപ്പാണ് ഇ ഇസഡ്എസ്.

ഇ ഇസഡ് എസിന്റെ ഗ്ലോബല്‍ ലോഞ്ചിലാണ് ഇന്ത്യന്‍ പദ്ധതികള്‍ എംജി പ്രഖ്യാപിച്ചത്. ആദ്യം ഇന്ത്യയിലും തുടര്‍ന്ന് യുകെയിലും തായ്ലന്‍ഡിലും ജര്‍മനിയിലുമടക്കമുള്ള രാജ്യാന്തര വിപണിയില്‍ പുറത്തിറക്കുമെന്നും എംജി അറിയിച്ചു. അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിളിള്‍ ചെയ്ത് വില്‍ക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്സില്‍ നിന്നു സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം 3.1 സെക്കന്റില്‍ ആര്‍ജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW