Tuesday, May 21, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 04.18 PM

ഗര്‍ഭഛിദ്ര നിരോധന നിയമം ഭരണഘടനാ വിരുദ്ധം: ദക്ഷിണ കൊറിയന്‍ സുപ്രീം കോടതി

ബുധനാഴ്ച നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 58% പേര്‍ നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ചിരുന്നു.
South Korea

സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്ര വിധിയുമായി സുപ്രീം കോടതി. ഗര്‍ഭഛിദ്ര നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. 2020 അവസാനത്തോടെ നിയമം പരിഷ്‌കരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

1953ലെ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ക്കും ജയില്‍ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. ബലാത്സംഗത്തിലൂടെ ഗര്‍ഭധാരണത്തിനും അമ്മയുടെ ജീവന് ഭീഷണിയുണ്ടാകുന്ന അവസരത്തിലും ഗര്‍ഭഛിദ്ര നിയമത്തില്‍ ഇളവുണ്ട്.

ഗര്‍ഭഛിദ്രം കുറ്റകൃത്യമായി കണക്കാക്കുന്ന ചുരുക്കം ചില വികസിത രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണ കൊറിയ. ബുധനാഴ്ച നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 58% പേര്‍ നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ചിരുന്നു.

എഴുപതോളം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ വനിതാ ഡോക്ടറെ പ്രോസിക്യൂട്ട് ചെയ്തത് ചോദ്യം ചെയ്തുള്ള നിയമപോരാട്ടമാണ് നിയമത്തെ കുറിച്ച് പുനര്‍ചിന്തയ്ക്ക് വഴിയൊരുക്കിയത്. നിരോധനം സ്ത്രീകളെ അപകടത്തില്‍പെടുത്തുന്നതും അവരുടെ അവകാശങ്ങള്‍ നിയന്ത്രിക്കുന്നതുമാണെന്നാണ് ഡോക്ടറുടെ നിലപാട്.

Ads by Google
Thursday 11 Apr 2019 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW