Tuesday, May 21, 2019 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 04.01 PM

പ്രാദേശികമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ വെലാർ എത്തുന്നു

range rover velar bookings open

ഇന്ത്യയില്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ വെലാറിനെ പുറത്തിറക്കാൻ ഒരുങ്ങുകെയാണ് ലാന്‍ഡ് റോവര്‍. പൂനെ ശാലയില്‍ നിന്നാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത്റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറങ്ങുന്നത്. 72.47 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തുമെന്നാണ് റിപ്പോർട്ട്. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ പ്രാദേശികമായി ഒരുങ്ങുന്ന റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവികളുടെ ബുക്കിങ് തുടങ്ങിയെന്നാണ് സൂചന.

ബുക്ക് ചെയ്യുന്നവര്‍ക്ക് മെയ് ആദ്യവാരം മുതല്‍ വാഹനം കമ്പനി കൈമാറും. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എസ്‌യുവി ലഭ്യമാണ്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം പുലര്‍ത്തിയാണ് റേഞ്ച് റോവര്‍ വെലാര്‍ ഒരുങ്ങുന്നത്. ടച്ച് പ്രോ ഡ്യുവോ, വൈഫ്, പ്രോ സര്‍വീസുകള്‍, ആക്ടിവിറ്റി കീ, 380W മെറീഡിന്‍ ശബ്ദ സംവിധാനം എന്നിങ്ങനെ ചില ഫീച്ചറുകൾ എസ്‌യുവിയില്‍ ഉണ്ട്.

പ്രീമിയം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ്, R ഡയനാമിക് എക്സ്റ്റീരിയര്‍ പാക്ക് എന്നിവ റേഞ്ച് റോവര്‍ വെലാറിലെ മറ്റു വിശേഷങ്ങളാണ്. നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ സംവിധാനവും എസ്‌യുവിയില്‍ ലഭ്യമാണ്.

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് വെലാറിലുള്ളത് - 2.0 ലിറ്റര്‍ പെട്രോളും 2.0 ലിറ്റര്‍ ഡീസലും. രണ്ടും ഇന്‍ജെനിയം യൂണിറ്റുകളാണ്. 244 bhp കരുത്തും 365 Nm ടോർക്കും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. 177 bhp കരുത്തും 430 Nm ടോർക്കും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കും. എട്ടു സ്പീഡാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Ads by Google
Ads by Google
Loading...
TRENDING NOW