Friday, June 21, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 02.19 PM

അവധിക്കാല യാത്ര അറിയേണ്ടതെല്ലാം...

കുട്ടികളേയും കൊണ്ട് യാത്രയ്ക്കുപോകുമ്പോള്‍ അറിയേണ്ട ആരോഗ്യ കാര്യങ്ങള്‍...
uploads/news/2019/04/301024/traveltips110419a.jpg

വേനലവധിയാണ് വരുന്നത്. അവധിക്കാലമെന്നാല്‍ കുട്ടികള്‍ക്കത് ആഹ്ലാദത്തിന്റെ കാലം കൂടിയാണ്. കളിക്കാനും കൂട്ടുകൂടാനും യാത്രകള്‍ പോകാനുമൊക്കെ അവസരം കിട്ടുന്ന സമയം. യാത്ര പോവുകയെന്നത് കുട്ടികള്‍ക്കെപ്പോഴും ആഹ്ലാദകരമായ കാര്യം കൂടിയാണ്.

അച്ഛനമ്മമാരും കുട്ടികളും കൂടി പെട്ടെന്നൊരു ദിവസം കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെ വാരിക്കൂട്ടി യാത്രപോകാന്‍ വരട്ടെ. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

1. യാത്രയില്‍ കുടിക്കാന്‍ ധാരാളം ശുദ്ധ ജലം കരുതാം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നതാണ് ഉത്തമം. കുപ്പിവെള്ളം വാങ്ങിയാലും കൃത്യമായി സീല്‍ ചെയ്തവ മാത്രം വാങ്ങുക. പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികളില്‍ വെള്ളം കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

2. എണ്ണമയം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക.

3. കുട്ടികള്‍ക്ക് രോഗങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അവ മാറിയ ശേഷം യാത്രയ്ക്കൊരുങ്ങാം.

4. പനി, തലവേദന, തുമ്മല്‍, ജലദോഷം, വയറിളക്കം എന്നിവയ്ക്കുമുള്ള മരുന്നുകള്‍, മുറിവുണ്ടായാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുകള്‍ ഇവ ഫസ്റ്റ് എയിഡ് കിറ്റില്‍ കരുതുക.

5. മിക്കവര്‍ക്കും യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിയും ഓക്കാനവും ഒക്കെയുണ്ടാവാറുണ്ട്. അതിനുള്ള ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കൈയില്‍ കരുതുക.

6. തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കില്‍ ചൂടുനല്‍കുന്ന വസ്ത്രങ്ങളും തലയും ചെവിയും മൂടുന്നതരം തൊപ്പിയും കരുതാം.

7. യാത്രയില്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന എല്ലാ ആഹാരങ്ങളും വാങ്ങിനല്‍കരുത്. തൊലിപൊളിച്ച് കഴിക്കാവുന്ന പഴങ്ങളെല്ലാം കൈയില്‍ കരുതാവുന്നതാണ്.

8. പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കണം. ഹോട്ടലുകളെ ആശ്രയിക്കുകയാണെങ്കില്‍ വൃത്തിയും വെടിപ്പുമുള്ളവ മാത്രം തെരഞ്ഞെടുക്കുക.

9. യാത്രയില്‍ കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. നോണ്‍ വെജ്ജ് വിഭവങ്ങള്‍ ദഹിക്കാന്‍ താമസമായതിനാല്‍ കഴിവതും ഒഴിവാക്കാം..

10. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈ കഴുകാന്‍ ശ്രദ്ധിക്കണം. യാത്രയില്‍ കുളിച്ച് ശരീരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. വേനലായതിനാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം.

Ads by Google
Thursday 11 Apr 2019 02.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW