Sunday, April 21, 2019 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 02.11 PM

രുചികരമായ പഴച്ചക്ക ബോളി തയാറാക്കാം

uploads/news/2019/04/301023/redrsCokry110419a.jpg

പഴച്ചക്ക ബോളി

ചക്കപ്പഴം പോലെ രുചികരമായൊരു പഴമില്ല. പഴുത്ത ചക്കയുപയോഗിച്ച് തയാറാക്കാവുന്ന ഒരു വിഭവമിതാ...

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള -10 എണ്ണം
മൈദ - ഒരു കപ്പ്
അരിപ്പൊടി - 1/2 കപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് സോഡ - ഒരു നുള്ള്
ജീരകം - ഒരു നുളള്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചക്കച്ചുളയില്‍നിന്ന് നടുവശം പിളര്‍ന്ന് കുരു നീക്കിയെടുക്കുക.
ഒരു പാത്രത്തിലേക്ക് പൊടികളും പഞ്ചസാര, ഉപ്പ്, ബേക്കിംഗ് സോഡ, ജീരകം എന്നിവയുമെടുത്ത് കുറേശ്ശെ വെള്ളം ചേര്‍ത്ത് കട്ടിയുള്ള മാവ് തയാറാക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചക്കച്ചുളകള്‍ ഓരോന്നും മാവില്‍ മുക്കി എണ്ണയില്‍ വറുത്തുകോരിയെടുക്കുക.

വിപിത വിജയന്‍ , കോട്ടയം

Ads by Google

Thursday 11 Apr 2019 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW