Sunday, June 09, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.41 PM

വയനാടിനെതിരെ അമിത് ഷാ വര്‍ഗീയ വിഷം തുപ്പുന്നു; ചരിത്രമറിയണമെങ്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണം: മുഖ്യമന്ത്രി; വയനാട്ടില്‍ റോഡ് ഷോ

ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്ക് അദ്ദേഹത്തിന് അറിയാമോ? സ്വാതന്ത്ര സമരത്തില്‍ വല്ലതും പങ്കെടുത്താലല്ലേ ചരിത്രമറിയാവൂ.
Pinarayi vijayan

കല്പറ്റ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അര്‍ത്ഥശൂന്യമാണ് വയനാടിനെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്യതിരിക്കുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്ക് അദ്ദേഹത്തിന് അറിയാമോ? സ്വാതന്ത്ര സമരത്തില്‍ വല്ലതും പങ്കെടുത്താലല്ലേ ചരിത്രമറിയാവൂ. അത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം വയനാടിനെ പാകിസ്താനോട് ഉപമിക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്പറ്റയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'വയനാടിനെ അപമാനിച്ചുകൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. വയനാട്ടിലെ യോഗം കണ്ടാല്‍ പാകിസ്താനിലെ യോഗം പോലെയ തോന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്. വയനാടിനെ കുറിച്ച് വല്ലതും അദ്ദേഹത്തിന് അറിയാമോ? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെ കുറിച്ച് വല്ല ഗ്രാഹ്യവുമുണ്ടോ? സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളികളായാല്‍ മാത്രമല്ലേ അത്തം ചരിത്ര വസ്തുതകള്‍ അറിയുളളൂ. പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിന്ന് വയനാട്ടിലെ കുറിച്യപ്പട ആണെന്ന് ആര്‍ക്കാണ് അറിയാത്തത്. അങ്ങനെയൊരു ധാരണ മനസ്സിലുണ്ടായിരുന്നുവെങ്കില്‍ വയനാടിനെ അപമാനിക്കാന്‍ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ആസിയാന്‍ കരാറിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയേയയും കേണ്‍ഗ്രസിനെയും കടന്നാക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ ആസിയാന്‍ കരാര്‍ ഒപ്പിട്ടതിന്റെ് ഫലമായി കൃഷിക്കാര്‍ അനുഭവിച്ച ദുരിതത്തിന് ഇവിടുത്തെ കര്‍ഷകരോട് ഖേദമെങ്കിലും പ്രകടിപ്പിക്കാന്‍ തയ്യാറാവണം. രാഹുല്‍ ഗാന്ധിയുടെ കൂടെ അറിവോടെയാണ് കരാര്‍ വന്നത്. പാര്‍ലമെന്റിനോടോ ദുരിതമനുഭവിക്കുന്ന കേരള സംസ്ഥാനത്തോടോ ഒന്നും ചര്‍ച്ച ചെയ്യാതെ അംഗീകരിച്ച കരാര്‍ ആയിരുന്നു ആസിയാന്‍. അതിന്റെ കെടുതി കര്‍ഷകര്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പൊതുയോഗത്തിനു ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫിന്റെ റോഡ് ഷോയും നടത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW