Tuesday, May 21, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.30 PM

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അസുഖബാധിതനായി കിടപ്പിലായ ആളുടെ സഹായാഭ്യര്‍ത്ഥന; ആരാധകര്‍ ചെയ്തതിങ്ങനെ

 seek help

കൊച്ചി: സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ച് സ്‌ക്രിപ്റ്റ് വയ്ക്കുക മാത്രമല്ല മറ്റ് പല പ്രവര്‍ത്തനങ്ങളും ആരാധകര്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പേജില്‍ സഹായം അഭ്യര്‍ത്ഥിച്ചയാളെ സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

പത്തനാപുരം പുനലൂര്‍ സ്വദേശിയായ പ്രേം കുമാര്‍ ആണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. മധുരരാജയുടെ പ്രൊമോഷന്‍ വര്‍ക്കിനായി മാറ്റിവച്ച പണം പ്രേം കുമാറിന് സഹായമായി നല്‍കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. കൂടുതല്‍ സഹായം ചെയ്യുമെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുറിപ്പ് പൂര്‍ണരൂപത്തില്‍

സുഹൃത്തുക്കളെ, ഇത് മുഴുവന്‍ നിങ്ങള്‍ വായിക്കണം

ഈ വരുന്ന 12 ആം തീയതി റിലീസ് ആകുന്ന നാം എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുര രാജയുടെ റിലീസുമായി ബന്ധപെട്ട് ടീം OPU വും MFWAI പുനലൂര്‍ ഏരിയ കമ്മിറ്റിയും ചേര്‍ന്ന് ഫാന്‍സ് ഷോ നടത്തുന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ... ഈ ഫാന്‍സ് ഷോയോട് അനുബന്ധിച്ചു 11 ആം തീയതി രാത്രി 8 മണിക്ക് ഞങള്‍ ഒരു DJ പ്രോഗ്രാമും നടത്താന്‍ തീരുമാനിച്ചിരുന്നു... ഇതിലേക്കായി ഏകദേശം 25000 രൂപയോളം ഞങ്ങള്‍ മാറ്റി വെച്ചിരുന്നു..പക്ഷെ ആ DJ പ്രോഗ്രാം തല്‍ക്കാലത്തേക്ക് നടത്തണ്ടാ എന്നാണ് ഇപ്പൊ ഞങ്ങടെ തീരുമാനം... അതിനു കാരണം ഇന്ന് രാവിലെ മമ്മൂക്കയുടെ പോസ്റ്റില്‍ കണ്ട പുനലൂര്‍ പത്തനാപുരം സ്വേദേശി ആയ പ്രേം കുമാര്‍ എന്ന ഒരാളുടെ കമന്റ ആണ്... ഞാന്‍ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയില്‍ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു ആ കമന്റ.ഈ കമന്റ ഞങ്ങളുടെ ശ്രേദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതിനടിയില്‍ അദ്ദേഹം എഴുതിയിരുന്ന നമ്പറിലേക്ക് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കി... അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു.. നാല് വര്ഷം മുന്‍പ് പ്രേം കുമാര്‍ ഒരു മരത്തില്‍ നിന്ന് വീഴുകയും അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയും ചെയ്തു.. ചികിത്സക്കായി വീടും പുരയിടവും ബാങ്കില്‍ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാന്‍ നിര്‍വാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോള്‍ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി... പലിശ അടച്ചില്ലെങ്കില് വീട് ജെപ്തി ചെയ്യാന്‍ ആണ് ബാങ്കിന്റെ തീരുമാനമത്രെ,.. പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലസ്സിലും പഠിക്കുന്ന 2 കുട്ടികള്‍ ആണ് ഉള്ളത്,,... വയസായ അച്ഛനും അമ്മയും പ്രെകുമാറിനോടൊപ്പം ആണ്.. ഒരു കുടുബം മുഴുവന്‍ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാന്‍ പോകുമ്പോ നമ്മള്‍ തൊട്ടടുത്തു DJ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേല്‍ക്കുന്നത് ശെരിയല്ല എന്ന് ഞങ്ങള്‍ക്ക് തോന്നി.. അത് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാര്‍ന്റെ കുടുംബത്തിലേക്ക് കൊടുക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു... ഇത് കൊണ്ട് ആര്‍ക്കെകങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അവരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,.... ഈ മുടങ്ങിയ DJ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പന്‍ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു,,... എല്ലാവരും ഞങ്ങളോട് സഹകരിക്കുക,....!

Ads by Google
Thursday 11 Apr 2019 01.30 PM
Ads by Google
Loading...
TRENDING NOW