Saturday, April 13, 2019 Last Updated 47 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 11.07 AM

എല്ലാ അവയവങ്ങളും നേരെ തിരിഞ്ഞിരിക്കുന്നു, ഒരു കണ്ണാടിയിലൂടെ നോക്കുന്ന പോലെ; ഇതൊന്നും അറിയാതെ 99 വര്‍ഷം അവര്‍ ജീവിച്ചു

backward organs

1918-ല്‍ വാല്‍ഡ്പോര്‍ട്ടിലാണ് റോസ് മേരി ബെന്റ്ലി എന്ന സ്ത്രീ ജനിച്ചത്. 99-ാമത്തെ വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് റോസ് മേരി ബെന്റ്ലി മരണമടയുന്നത്. റോസ് മേരി ബെന്റ്ലിയുടെ ഭര്‍ത്താവ് ജിം ഹെല്‍മിങ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹം പോലെ തന്റെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു റോസ് മേരി ബെന്റ്ലി നല്‍കി. പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗോന്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയ്ക്കാണ് മരണശേഷം റോസ് മേരി ബെന്റ്ലിയുടെ മൃതദേഹം പഠനത്തിനായി നല്‍കിയത്.

മെഡിക്കല്‍ വിദ്യാര്‍ഥിയായ വാരന്‍ നെയില്‍സനും മറ്റു നാല് കൂട്ടുകാര്‍ക്കുമാണ് റോസ് മേരി ബെന്റ്ലിയുടെ മൃതദേഹം പഠനത്തിനായി ലഭിച്ചത്. എന്നാല്‍ ഈ സ്ത്രീയുടെ ശരീരം കീറിമുറിച്ചു പഠിക്കാന്‍ തുടങ്ങിയ ഇവര്‍ ഞെട്ടിപ്പോയി. മെഡിക്കല്‍ സയന്‍സിനു പോലും വിവരിക്കാന്‍ സാധിക്കാത്ത ഒന്നാണ് അവര്‍ അവിടെ കണ്ടത്. Situs inversus with levocardia എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായിരുന്നു ആ 99കാരിക്ക്. അതായത് ഇവരുടെ എല്ലാ അവയവങ്ങളും നേരെ തിരിച്ചായിരുന്നു അവര്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. ലോകത്താകമാനം 50 മില്യന്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുണ്ടാകുന്നത്. സാധാരണ മെഡിക്കല്‍ പഠനത്തിനു മൃതദേഹം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുപറയാറില്ല. എന്നാല്‍ ഇവിടെ റോസ് മേരിയുടെ പേര് പുറത്തു പറയാതിരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ അവരുടെ വിവരങ്ങള്‍ ലോകത്തിനു കൈമാറി.

ഗര്‍ഭം ധരിച്ചു സാധാരണ 30-45 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ വളരും. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഈ അവസ്ഥ ഉള്ള കുഞ്ഞിനും ഈ തലതിരിഞ്ഞ മാറ്റം സംഭവിക്കുന്നത്. സാധാരണ ഈ അവസ്ഥയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം കേസുകളില്‍ ഇത് രേഖപ്പെടുത്തിയതാണ്. എന്നാല്‍ റോസ് മേരിക്ക് ഇങ്ങനെയും സംഭവിച്ചിട്ടില്ല. ഇടയ്ക്കിടെ ഉണ്ടായ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ അല്ലാതെ റോസ് മേരിക്ക് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ലെന്ന് 78 കാരിയായ റോസ് മേരിയുടെ മൂത്തമകള്‍ പാറ്റി ഹെല്‍മിങ് പറയുന്നു. ഇവരെ കൂടാതെ മറ്റ് നാല് മക്കള്‍ കൂടി റോസ് മേരിക്കുണ്ട്.

ഒരിക്കല്‍ അപ്പെന്‍ഡിക്സ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ ഡോക്ടര്‍ റോസ് മേരിയുടെ അവയവം കുറച്ചു സ്ഥാനം മാറിയാണ് കണ്ടതെന്നു പറഞ്ഞിരുന്നു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ നടത്താതിരുന്നതു കൊണ്ട് ജീവിച്ചിരുന്നപ്പോള്‍ റോസ് മേരിയുടെ ശാരീരിക അവസ്ഥ ആരും തന്നെ അറിഞ്ഞില്ല. വലതുവശത്തായി ഹൃദയത്തോടു ചേര്‍ന്നുള്ള വലിയ രക്തക്കുഴല്‍ പോലും തലതിരിഞ്ഞ അവസ്ഥയിലാണ് ഇവരുടെ ശരീരത്തിലുള്ളത്. ഇതുപോലെ തന്നെയാണ് മിക്ക പ്രധാനരക്തക്കുഴലുകളും. സാധാരണ ഇടതുവശത്തുള്ള ആമാശയം വലതു വശത്തും. യാതൊരു പ്രശ്നങ്ങളുമില്ലാതെ ഇത്ര വര്‍ഷം സുഖമായി അവര്‍ ജീവിച്ചു മരിച്ചു എന്നതും അദ്ഭുതമാണ്.

Ads by Google
Thursday 11 Apr 2019 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW