Tuesday, May 21, 2019 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 10.11 AM

'പേടിക്കേണ്ട, ചോദിച്ചോ'; അവതാരകയുടെ പരിഭ്രമം മാറ്റാന്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മമ്മൂട്ടി(വീഡിയോ)

madhura raja movie

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേയും കൂടെ നിന്ന് ഒരു ഫോട്ടെയടുക്കുക എന്നത് ഏത് സാധാരണ ആരാധകന്റേയും സ്വപ്നമാണ്. അഭിനേതാക്കളായാണ് ഇവരോടൊപ്പം അഭിനയിക്കാന്‍ അവസരം സ്വപ്നം കാണും. അവതാരകരായാല്‍ ഈ താരങ്ങളുടെ ഒരു അഭിമുഖത്തിന് കൊതിക്കും. ആദ്യമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിമുഖം എടുക്കാന്‍ അവസരം ലഭിച്ച അവതാരകയുടെ പരിഭ്രമമവും മമ്മൂട്ടിയുടെ കരുതലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി-വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരുമിക്കുന്ന ചിത്രമാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാംഭാഗമായി എത്തുന്ന മധുരരാജയുടെ വിശേഷങ്ങള്‍ അറിയാനാണ് മമ്മൂട്ടിയുമായി അവതാരക അഭിമുഖത്തിനെത്തിയത്. എന്നാല്‍ മെഗാസ്റ്റാറിനെ നേരിട്ടു കണ്ടതോടെ അവതാരകയ്ക്ക് പരിഭ്രമമായി. എന്നാല്‍ അവതാരകയുടെ പരിഭ്രമം മനസ്സിലാക്കിയ മമ്മൂട്ടി അവരുടെ ടെന്‍ഷന്‍ മാറ്റിയ ശേഷമാണ് അഭിമുഖം ആരംഭിച്ചത്.

അവതാരകയോട് കുശലം ചോദിച്ച ശേഷം 'പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല' എന്ന് ആശ്വസിപ്പിക്കുന്ന മട്ടില്‍ അവതാരകയോട് പറഞ്ഞു. അഭിമുഖം തീര്‍ന്നപ്പോള്‍ അവതാരകയുടെ പേര് ചോദിക്കുകയും കൈയില്‍ തട്ടി സൗഹൃദം പ്രകടിപ്പിക്കുകയും എല്ലാ ആശംസകളും നേരുകയും മമ്മൂട്ടി ചെയ്തു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം, അന്ന എന്നിവരാണ് നായികമാര്‍. സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 12-നാണ് മധുരരാജയുടെ റിലീസ്.

Ads by Google
Thursday 11 Apr 2019 10.11 AM
Ads by Google
Loading...
LATEST NEWS
TRENDING NOW