Friday, May 17, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 09.35 AM

ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് ഗുരുവായൂരില്‍ ചോറൂണ്

uploads/news/2019/04/300985/dileep.jpg

ഗുരുവായൂര്‍: താരദമ്പതികളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മിക്കു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്. ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ്‍ വഴിപാട്.

ചോറൂണിനുശേഷം മഹാലക്ഷ്മിക്ക് പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തി. എട്ടു കിലോ പഞ്ചസാരയാണ് ഇതിനായി വേണ്ടിവന്നത്. തുടര്‍ന്നു ദര്‍ശനവും നടത്തിയാണ് താരദമ്പതികള്‍ മടങ്ങിയത്.

ദിലീപിന്റെ അമ്മ സരോജവും മകള്‍ മീനാക്ഷിയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണ് ദീലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.

Ads by Google
Thursday 11 Apr 2019 09.35 AM
Ads by Google
Loading...
LATEST NEWS
TRENDING NOW