Thursday, May 23, 2019 Last Updated 45 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 02.28 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷ തീയതി നീട്ടി

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (പുതിയ സ്‌കീം 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/റീഅപ്പിയറന്‍സ്‌), സി.ബി.സി.എസ്‌.എസ്‌. (2013 2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) യു.ജി. പരീക്ഷകള്‍ക്ക്‌ 500 രൂപ പിഴയോടെ 12ന്‌ വൈകീട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷ തീയതി

നാലാം സെമസ്‌റ്റര്‍ എം.എ./ എം.എസ്‌സി./ എം.കോം./ എം.സി.ജെ./ എം.എം.എച്ച്‌./ എം.എസ്‌.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ സി.എസ്‌.എസ്‌. പരീക്ഷകള്‍ മേയ്‌ ആറിന്‌ ആരംഭിക്കും.

നാലാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌. 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ മേയ്‌ ആറിന്‌ ആരംഭിക്കും.

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (2018 അഡ്‌മിഷന്‍ റഗുലര്‍-പുതിയ സ്‌കീം/2017 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/റീഅപ്പിയറന്‍സ്‌), സി.ബി.സി.എസ്‌.എസ്‌. (2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) പരീക്ഷകള്‍ മേയ്‌ 15ന്‌ ആരംഭിക്കും.

പരാജയപ്പെട്ടവര്‍ക്കുള്ള അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (2013, 2014, 2015, 2016 അഡ്‌മിഷന്‍) പരീക്ഷകള്‍ മേയ്‌ 15ന്‌ ആരംഭിക്കും.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒരു വര്‍ഷ എല്‍.എല്‍.എം. (2018-2019) അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ (രണ്ടാം സെമസ്‌റ്റര്‍) പരീക്ഷ മേയ്‌ രണ്ടു മുതല്‍ 13 വരെ രാവിലെ 10 മുതല്‍ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടക്കും.

പരീക്ഷ ഫലം

സെപ്‌തംബറില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.പി.എഡ്‌. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

ഓഗസ്‌റ്റില്‍ നടന്ന രണ്ടാം വര്‍ഷ (പുതിയ സ്‌കീം) റഗുലര്‍ ബി.ഫാം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടന്ന ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്‌ (പ്രൈവറ്റ്‌ റഗുലര്‍, പ്രൈവറ്റ്‌ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 24 വരെ അപേക്ഷിക്കാം.

നവംബറില്‍ നടന്ന ആറാം (ഫൈനല്‍) സെമസ്‌റ്റര്‍ എം.എസ്‌സി. മെഡിക്കല്‍ ബയോ-കെമിസ്‌ട്രി റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 22 വരെ അപേക്ഷിക്കാം.

ആറാം സെമസ്‌റ്റര്‍ യു.ജി.; പ്രാക്‌ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ എത്തിക്കണം

ആറാം സെമസ്‌റ്റര്‍ യു.ജി. കോഴ്‌സുകളുടെ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ സര്‍വകലാശാലയില്‍ എത്തിച്ചിട്ടില്ലാത്ത പരീക്ഷ ചെയര്‍മാന്മാര്‍ മാര്‍ക്കുകള്‍ സര്‍വകലാശാലയിലോ മൂല്യനിര്‍ണയ ക്യാമ്പുകളിലെ ക്യാമ്പ്‌ ഓഫീസര്‍മാരെയോ അടിയന്തിരമായി ഏല്‍പ്പിക്കണമെന്ന്‌ പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോട്ടയം ബി.സി.എം. കോളജ്‌, പാലാ അല്‍ഫോന്‍സാ കോളജ്‌, ചങ്ങനാശേരി ക്രിസ്‌തുജ്യോതി കോളജ്‌, മൂവാറ്റുപുഴ നിര്‍മ്മല കോളജ്‌, ആലുവ സെന്റ്‌ സേവിയേഴ്‌സ്‌ കോളജ്‌ ഫോര്‍ വിമണ്‍, തൃപ്പൂണിത്തുറ ചിന്മയ കോളജ്‌, ലബ്ബക്കട ജെ.പി.എം. കോളജ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌, അടിമാലി കാര്‍മ്മല്‍ഗിരി കോളജ്‌ എന്നീ കേന്ദ്രങ്ങളിലാണ്‌ മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

ആര്‍.ആര്‍.ബി. പരീക്ഷ പരിശീലനം; സീറ്റൊഴിവ്‌

റെയില്‍വേയിലെ അസിസ്‌റ്റന്റ്‌ സേ്‌റ്റഷന്‍ മാസ്‌റ്റര്‍, ഗുഡ്‌സ്‌ ഗാര്‍ഡ്‌, കൊമേഴ്‌സ്യല്‍/ട്രാഫിക്‌ അപ്രന്റിസ്‌ എന്നീ നിയമനങ്ങള്‍ക്കായി ആര്‍.ആര്‍.ബി. നടത്തുന്ന മത്സര പരീക്ഷകള്‍ക്ക്‌ പരിശീലനം നല്‍കുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ 11ന്‌ ആരംഭിക്കുന്ന പരിശീലനത്തില്‍ ഏതാനും സീറ്റൊഴിവുണ്ട്‌. വിശദ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481-2731025, 7559940413.

Ads by Google
Thursday 11 Apr 2019 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW